ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് 12 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളുരു ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 9 വിക്കറ്റിന് 209 റണ്‍സിലവസാനിച്ചു. മുംബൈയുടെ വാങ്കഡെ സ്റ്റേഡിയത്തിൽ പത്തു വർഷങ്ങൾക്കു ശേഷമാണ് ആര്‍സിബി ഒരു മല്‍സരം ജയിക്കുന്നത്.
മുംബൈയ്ക്കായി രോഹിത് ശര്‍മ പതിനേഴും സൂര്യകുമാര്‍ യാദവ് ഇരുപത്തെട്ടും റണ്‍സെടുത്ത് പുറത്തായി. 56 റണ്‍സെടുത്ത തിലക് വര്‍മയുടേയും 42 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടേയും ചെറുത്തുനില്‍പ്പാണ് മുംബൈയുടെ ഇന്നിങ്സ് 200 കടത്തിയത്. അവസാന ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങിലാണ് ആര്‍സിബിക്ക് വിജയം സമ്മാനിച്ചത്. 19 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ ആറു റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. നാലോവറിൽ 45 റൺസ് വഴങ്ങി നാലു വിക്കറ്റാണ് പാണ്ഡ്യ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ബെംഗളുരു അറുപത്തേഴ് റണ്‍സെടുത്ത വിരാട് കോലിയുടേയും അറുപത്തിനാല് റണ്‍സെടുത്ത രജത് പാട്ടിദാറിന്‍റേയും ബാറ്റിങ് മികവിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. ഒരോവറെറിഞ്ഞ മലയാളിയായ വിഘ്നേഷ് പുത്തൂര്‍ 10 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
Google Trending Topic - Royal challengers vs indians