gujarat-won

ഇന്ത്യൻ പ്രീമീയർ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഗുജറാത്ത് ടൈറ്റൻസ്.  രാജസ്ഥാൻ റോയൽസിനെതിരെ 58 റൺസ് ജയം. ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ഷിമ്രോൺ‍ ഹെറ്റ്മിയറും ക്യാപ്റ്റൻ സഞ്ജു സാംസണും മാത്രമാണു രാജസ്ഥാനു വേണ്ടി പൊരുതിനിന്നത്. 32 പന്തുകൾ നേരിട്ട ഹെറ്റ്മിയർ 52 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 28 പന്തിൽ 41 റൺസെടുത്തു.