ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പഞ്ചാബ് കിങ്സ് 16 റണ്‍സിന് തോല്‍പിച്ചു. വെറും 112 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 95 റണ്‍സിന് പുറത്തായി. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയില്‍ നിന്നാണ് കൊല്‍ക്കത്ത തകര്‍ന്നത്.
33 റണ്‍െസടുക്കുന്നതിനിടെ എട്ടുവിക്കറ്റുകള്‍ നഷ്ടമായി. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ യുസ്വന്ദ്ര ചഹല്‍, മൂന്ന് വിക്കറ്റെടുത്ത മാര്‍കോ ജെന്‍സന്‍ എന്നിവരാണ് കൊല്‍ക്കയെ തകര്‍ത്തത്. 37 റണ്‍സെടുത്ത അന്‍ക്രിഷ് രഘുവന്‍ശിയാണ് കൊല്‍ക്കത്തന്‍ നിരയിലെ ടോപ്പ് സ്കോറര്‍.
ആദ്യ ബാറ്റുചെയ്ത പഞ്ചാബും 74ന് മുന്ന് എന്ന നിലയില്‍ നിന്നാണ് 111 റണ്‍സിന് പുറത്തായത്. 30 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിങ്ങാണ് ടോപ് സ്കോറര്‍. കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിദ് റാണ മൂന്ന് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.