കേരള–ശ്രീലങ്ക ജയിൽവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ട്വിന്റി–ട്വിന്റി മസരം ആവേശമായി. തടവുകാരും ജയിൽ ജീവനക്കാരുമാണ് ഇരുടീമിലും അണി നിരന്നത്. സംസ്ഥാനത്തിന്റെ 58 റൺസെന്ന വിജയലക്ഷ്യം ശ്രീലങ്ക പത്തു ഓവറിൽ മറികടന്നു
സൗഹൃദം വർധിപ്പിക്കുക, തടവുകാരെയും ജയിൽവകുപ്പിനേയും മനസിലാക്കുക എന്നിവയായിരുന്നു മൽസരത്തിന്റെ ഉദ്ദ്യേശ്യ ലക്ഷ്യം. ലോകത്തുതന്നെ ആദ്യമായാണ് മൽസരമെന്നാണ് സംഘാടകരുടെ അവകാശവാദം.ടോസ്നേടിയ ശ്രീലങ്കൻ ടീം സംസ്ഥാന ജയിൽ വകുപ്പിനെ ബാറ്റിങ്ങിനയച്ചു.
12.5 ഓവറിൽ ശ്രീലങ്കൻ ടം ഓൾഔട്ടായി. മറുപട ബാറ്റിങിനിറങ്ങിയ ശ്രീലങ്കൻ ടീം 10.5 ഓവറിൽ ലക്ഷ്യം മറികടന്നു.ശ്രീലങ്കയുടെ പി.ആർ.സിൽവ മാൻ ഓഫ് ദി മാച്ച് ആയി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ജയിൽ ഡിജിപി ശ്രീലേഖ .നടൻ ജയസൂര്യഎന്നവ്‍ ചേർന്ന് വിജയികൾക്ക് ട്ോഫി സമ്മാനിച്ചു