86672115

സോച്ചിയില്‍ റഷ്യന്‍ ജനതയുടെ നായകനും വില്ലനുമായത് മരിയോ ഫെര്‍ണാണ്ടസ്. ആദ്യമായി ലോകകപ്പിന്റെ സെമിയിലെത്താമെന്ന പുടിന്റെ റഷ്യയുടെ മോഹങ്ങള്‍ റഷ്യന്‍ കുപ്പായമണിഞ്ഞ ഈ ബ്രസീല്‍ വംശജന്റെ ബൂട്ടില്‍ നിന്നാണ് പറന്നകന്നത്. അധികസമയത്തെ കളിയവസാനിക്കാന്‍ അഞ്ചുമിനിറ്റ് ശേഷിക്കെ മരിയോ ഫെര്‍ണാണ്ടസ് റഷ്യക്കാരുടെ കാവല്‍ മാലാഖയായി. 

2–1ന് പിന്നില്‍നിന്ന റഷ്യ ഫെര്‍ണാണ്ടസിന്റെ സുന്ദരഗോളില്‍  സമനില പിടിച്ചെടുത്തു. സോച്ചിയില്‍ റഷ്യന്‍ ആഘോഷങ്ങള്‍ക്ക് സാംബ താളം 

സിഎസ്കെഎ മോസ്കോയുടെ താരമായ മരിയോ 2012ലാണ് ബ്രസീലില്‍ നിന്ന് റഷ്യയിലെത്തിയത്.  2016ല്‍ റഷ്യന്‍ പൗരത്വം സ്വീകരിച്ച ഫെര്‍ണാണ്ടസിനെ തേടി  തൊട്ടടുത്ത കൊല്ലം റഷ്യന്‍ ടീമിലേയ്ക്ക് വിളിയെത്തി. പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നാം കിക്കെടുത്ത  ഫെര്‍ണാണ്ടസിന്റെ ബൂട്ടുകള്‍ക്ക് അടിതെറ്റി. ലക്ഷ്യംതെറ്റി പന്ത്  പോസ്റ്റിന് പുറത്തേയ്ക്ക് കുതിച്ചതോടെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍  ഫെര്‍ണാണ്ടസിന് നായകനും വില്ലനുമായി വേഷപ്പകര്‍ച്ച. ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് മണിക്കൂറുകള്‍ക്കകം ബ്രസീല്‍ വംശജന്റെ പിഴവില്‍ റഷ്യയും പുറത്തേക്ക്