perth-test

പെര്‍ത്തില്‍ രണ്ടാംടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെ, ആതിഥേയരായ ഓസ്ട്രേലിയ സമ്മര്‍ദത്തിലും. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും ടിം പെയ്നും കിണഞ്ഞ് ശ്രമിച്ചിട്ടും അഡ്‌ലെയ്ഡ‍ിലെ ആദ്യടെസ്റ്റില്‍ ഇന്ത്യ 15റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും 31റണ്‍സിന്റെ ഉജ്വല വിജയവും നേടി. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയും പേസ് ബോളര്‍മാരുടെ മികവും ആണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയുടെ 20വിക്കറ്റില്‍ 14ഉം വീഴ്ത്തിയത് പേസര്‍മാരാണ്. 

ബോളിങ് നിരയില്‍ ആരൊക്കെ?

പെര്‍ത്ത് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യ പ്രഖ്യാപിച്ച 13അംഗടീമില്‍ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി,ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നീ പേസ് ബോളര്‍മാരാണുള്ളത്. പേസും ബൗണ്‍സും ഉള്ള പിച്ചില്‍ ഇഷാന്തും ഷാമിയും ബുംറയും ടീമില്‍ ഉറപ്പാണ്. പരുക്കേറ്റ് പുറത്തായ അശ്വിനു പകരക്കാരനായി പേസ് ബോളര്‍മാരായ ഭുവനേശ്വര്‍ കുമാറോ ഉമേഷ് യാദവോ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോ ടീമിലെത്തിയേക്കും. ഓസ്ട്രേലിയന്‍ ടീമിലെ ഇടംകയ്യന്മാരെ എതിരിടാന്‍ ജഡേജയുടെ ഇടംകയ്യന്‍ സ്പിന്‍ മതിയെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചാല്‍ ഭുവിയും ഉമേഷും പുറത്താവും. പേസും ബൗണ്‍സും കണക്കിലെടുത്താല്‍ ഭുവി ടീമിലെത്തും. പരുക്കേറ്റ രോഹിത് ശര്‍മയ്ക്ക് പകരമെത്തിയ ഹനുമ വിഹാരിയുടെ ഓഫ് സ്പിന്‍ ഉപയോഗിക്കാമെന്ന് കരുതിയാലും ഭുവിക്ക് സാധ്യതയേറും.

മധ്യനിരയില്‍ ഹനുമ 

ആന്ധ്രയില്‍ നിന്നുള്ള ഹനുമ വിഹാരി ഇംഗ്ലണ്ടിലെ ഓവലില്‍ ആദ്യ ടെസ്റ്റ് കളിച്ചിരുന്നു. അന്ന് 56റണ്‍സും മൂന്ന് വിക്കറ്റും വീഴ്ത്തി ഹനുമ. രോഹിത് ശര്‍മയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ ഹനുമാ ആറാം നമ്പര്‍ ഉറപ്പിച്ചുകഴിഞ്ഞു. വലംകയ്യന്‍ ബാറ്റ്സ്ന്മാനായ ഹനുമ അണ്ടര്‍ 19 ക്രിക്കറ്റിലൂടെയും ആന്ധ്ര രഞ്ജി ടീമിലൂടെയും ആണ് ഇന്ത്യയുടെ സീനിയര്‍ ടീമിലെത്തിയത്. 66ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 15സെഞ്ചുറി നേടിയിട്ടുള്ള ഹനുമയുടെ ഉയര്‍ന്ന സ്കോര്‍ 302 റൺസാണ്. ഏത് സമ്മര്‍ദഘട്ടത്തിലും കൂള്‍ ആയി ബാറ്റ്ചെയ്യാന്‍ കഴിയുന്നതാണ് ഹനുമയുടെ പ്ലസ് പോയന്റ്,