കോവിഡിനെത്തുടര്‍ന്ന് കളിക്കളത്തില്‍ ആളും ആരവവുമൊഴിഞ്ഞെങ്കിലും വെറുതെയിരിക്കാന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് ഒരുക്കമല്ല. എവര്‍ട്ടന്‍ ആരാധകന്‍ ജോ ഗില്‍മോറിനെതിരെ ലൂഡോയില്‍  ഒരു കൈ നോക്കിയിരിക്കുകയാണ് സൂപ്പര്‍ കോച്ച്.

കോവിഡാണെങ്കിലും മേഴ്സിസൈഡ് ഡാര്‍ബിയെങ്ങനെയാണ് ഒഴിവാക്കുക കിരീടങ്ങളെ പ്രണയിക്കുന്ന ആന്‍ഫീല്‍ഡുകാരെ ഏറെ മോഹിപ്പിക്കുന്നു ക്ലോപ്പിന്റെ വാക്കുകള്‍.

ചാംപ്യന്‍സ് ലീഗ് കിരീടനേട്ടം കരിയറിലെ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നെന്നും ലിവര്‍പൂള്‍ പരിശീലകന്‍. ലൂഡോയില്‍ ക്ലോപ്പിനെ വീഴ്ത്താന്‍ തന്ത്രങ്ങളുണ്ടെന്ന് ഗില്‍മോര്‍. ആന്‍ഫീല്‍ഡിനെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ക്ലോപ്പിന്. അവസാനം സൂപ്പര്‍ പരിശീലകനെ ജോ ഗില്‍മോര്‍ വീഴ്ത്തി