TAGS

സൂപ്പര്‍ 12ലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയും ഫൈനലില്‍ തോറ്റ ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ വരും. 2011ന് ശേഷം ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഓസ്ട്രേലിയയെ അവരുടെനാട്ടില്‍ കീഴടക്കാന്‍ ന്യൂസീലന്‍ഡിനായിട്ടില്ല. സിഡ്നിയില്‍ 90 ശതമാനം മഴസാധ്യതയുണ്ടെന്ന പ്രവചനമാണ് ആശങ്ക.  

 

ട്വന്റി20യിലെ ആദ്യ ട്രാന്‍സ് ടാസ്മന്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനെ കീഴടക്കി ഓസ്ട്രേലിയ കിരീടമുയര്‍ത്തിയിട്ട് ഒരുവര്‍ഷംപോലുമായിട്ടില്ല. കഴിഞ്ഞ ലോകകപ്പിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇക്കുറിയും ഓസീസും കിവീസും ഇറങ്ങുന്നത്.  പരുക്കിനോടുകൂടി പൊരുതിയാണ് ന്യൂസീലന്‍ഡ് എത്തുന്നത്. ലോക്കി ഫെര്‍ഗുസന്‍, ആഡം മില്‍നെ, ഡാരില്‍ മിച്ചല്‍ എന്നിവരാണ് ഫിറ്റ്നസിനോട് മല്ലിടുന്നവര്‍. സ്പിന്നര്‍മാരിലേയ്ക്കെത്തുമ്പോള്‍ ആരെ ഒഴിവാക്കുമെന്നതാണ് കിവീസിന്റെ ആശങ്ക. മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി ,മൈക്കിള്‍ ബ്രേസ്്്വെല്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെ ഇടത്തിനായി മല്‍സരിക്കുന്നു.  ജോഷ് ഇംഗ്ലിസ് പരുക്കേറ്റ് പുറത്തായതോടെ മികച്ച ഫോമിലുള്ള കാമറൂണ്‍ ഗ്രീനിനെ ടീമിലുള്‍പ്പെടുത്താന്‍ ഓസീസിനായി. മധ്യനിരയിലേയ്ക്ക് പവര്‍ ഹിറ്റര്‍ ടിം േഡവിഡിന്റെ വരവാണ് കഴിഞ്ഞ ലോകകപ്പില്‍ നിന്നുള്ള വലിയമാറ്റം.