വിജയ് ഹസാരെ ട്രോഫിയില്‍ അപൂര്‍വനേട്ടവുമായി ഋതുരാജ് ഗെയ്ക്വാദ്. ഉത്തര്‍പ്രദേശിനെതിരെ ഒരോവറില്‍ ഏഴ് സിക്സറുകളാണ് ഋതുരാജ് നേടിയത്. മല്‍സരത്തില്‍ പുറത്താകതെ 220 റണ്‍സാണ് ഋതുരാജ് നേടിയത്.
ഉത്തര്‍പ്രദേശ് ബോളര്‍ ശിവ സിങ് എറിഞ്ഞ 49 –ാം ഓവറിലായിരുന്നു ഋതുരാജിന്റെ നേട്ടം. ഓവറില്‍ നോ ബോള്‍ ഉള്‍പ്പടെ ഗാലറിയിലെത്തിച്ച് നേടിയത് 43 റണ്‍സ്. ആഭ്യന്തര ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരോവറില്‍ ഏഴ് സിക്സറുകള്‍ പിറക്കുന്നത്. മല്‍സരത്തില്‍ 207 റണ്‍സാണ് മഹാരാഷ്ട്ര ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. ഉത്തര്‍പ്രദേശിനെതിരായ ക്വര്‍ട്ടര്‍ ഫൈനലിലാണ് താരത്തിന്റെ ഹൈ വോള്‍ട്ടേജ് പ്രകടനം. മല്‍സരത്തില്‍ ഋതുരാജിന്റെ പ്രകടന മികവില്‍ മഹാരാഷ്ട്ര 50 ഓവറില്‍ 330 നേടി.