തിരുവനന്തപുരം ഏകദിന ക്രിക്കറ്റ് മല്‍സരം തീപാറുമെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ഫീല്‍ഡിങ് പരിശീലകന്‍ ബിജുജോര്‍ജ്. ഉമ്രാന്‍ മാലിക്കിന്റെയും വിരാട് കോലിയുടെയും പ്രകടനങ്ങള്‍ മികവുറ്റതാവുമെന്നും ബിജുവിന്റെ വിലയിരുത്തല്‍. ദുബായ് ക്യാപ്പിറ്റല്‍സ് ക്ലബ്ബിന്റെ പരിശീലകനാണ് ഇപ്പോള്‍ ബിജുജോര്‍ജ്.
ഉജ്വലഫോമില്‍ തുടരുന്ന ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ തിരുവനന്തപുരത്തും കാണാമെന്ന പ്രതീക്ഷയിലാണ് ബിജുജോര്‍ജ്. അത് നേരില്‍കാണാനാകില്ലെന്ന ദുഃഖവുമുണ്ട്. 2017 ല്‍ വനിതാ ലോകപ്പില്‍ ടീം ഇന്ത്യടെ ഫീല്‍ഡിങ് പരിശീലകനായിരുന്ന ബിജു ഇപ്പോള്‍ ദുബായ് ക്യാപിറ്റല്‍സ് ക്ലബ്ബിന്റെ പരിശീലകനാണ്. ഒരുമലയാളിക്ക് ദുബായ് പ്രഫഷണല്‍ ലീഗില്‍ അവസരം കിട്ടിയത് അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം ദുബായിലേക്ക് തിരിക്കുമുമ്പ് മനോരമ ന്യൂസിനോട് പറഞ്ഞു.
സഞ്ജുസാംസണ്‍, സച്ചിന്‍ ബേബി, കെ.എം.ആസിഫ് തുടങ്ങിയ ഒട്ടേറെ കേരളതാരങ്ങളുടെ പരിശീലകനായിരുന്ന ബിജു. വരുന്ന ഐ.പി.എല്‍.സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഫീല്‍ഡിങ് പരിശീലകനായി തുടരും.