മെൽബൺ മുതൽ മെൽബൺ വരെ.. ആരാധകരെ സാക്ഷിയാക്കി തന്റെ ഗ്രാൻഡ് സ്​ലാം കരിയർ അവസാനിച്ചുവെന്ന് പറയുമ്പോൾ സാനിയ വിതുമ്പി..വാക്കുകൾ മുറിഞ്ഞു. 18 വർഷങ്ങൾക്ക് മുമ്പ് സെറിന വില്യംസിന് മുന്നിൽ റാക്കേറ്റേന്തി നിന്ന പതിനെട്ടുകാരിയെ സാനിയ ഓർത്തെടുത്തു. ഗ്രാൻഡ്സ്​ലാം  കരിയറിനോട് വിടവാങ്ങാൻ ഇതിലും നല്ലൊരു വേദി മറ്റൊന്നില്ലെന്ന് സാനിയ ആവർത്തിച്ചു. 

 

കിരീട നേട്ടത്തോടെ ഗ്രാൻഡ്സ്​ലാം  കരിയർ പൂർത്തിയാക്കാൻ ഉറച്ച് മെൽബണിലേക്ക് തന്റെ ആദ്യ പ്രൊഫഷനൽ ടെന്നീസ് പങ്കാളിയായ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിലിറങ്ങിയ സാനിയയ്ക്ക് പക്ഷേ വിജയം നേടാനായില്ല. ലൂയിസ സ്റ്റെഫാനി–  റാഫേൽ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സാനിയയുടെയും രോഹന്റെയും തോല്‍വി.

 

ആറ് ഗ്രാൻഡ്സ്​ലാം  കിരീടങ്ങളാണ് സാനിയയുടെ സമ്പാദ്യം. 23–ാം വയസിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയൻ ഓപൺ മിക്സ‍ഡ് ഡബിൾസ്(2009), 2012 ലും ഭൂപതിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്, 2014ൽ ബ്രൂണോ സോറസിനൊപ്പം  യുഎസ് ഓപ്പൺ, 2015 ൽ മാർട്ടിന ഹിൻജിൻസിനൊപ്പം വിമ്പിൾഡൺ വനിതാ ഡബിൾസ്, അതേ വർഷം യു.എസ് ഓപൺ,  2016 ലെ ഓസ്ട്രേലിയൻ ഓപൺ.

 

Sania Mirza ends her professional Grand Slam career