മെൽബൺ മുതൽ മെൽബൺ വരെ.. ആരാധകരെ സാക്ഷിയാക്കി തന്റെ ഗ്രാൻഡ് സ്ലാം കരിയർ അവസാനിച്ചുവെന്ന് പറയുമ്പോൾ സാനിയ വിതുമ്പി..വാക്കുകൾ മുറിഞ്ഞു. 18 വർഷങ്ങൾക്ക് മുമ്പ് സെറിന വില്യംസിന് മുന്നിൽ റാക്കേറ്റേന്തി നിന്ന പതിനെട്ടുകാരിയെ സാനിയ ഓർത്തെടുത്തു. ഗ്രാൻഡ്സ്ലാം കരിയറിനോട് വിടവാങ്ങാൻ ഇതിലും നല്ലൊരു വേദി മറ്റൊന്നില്ലെന്ന് സാനിയ ആവർത്തിച്ചു.
കിരീട നേട്ടത്തോടെ ഗ്രാൻഡ്സ്ലാം കരിയർ പൂർത്തിയാക്കാൻ ഉറച്ച് മെൽബണിലേക്ക് തന്റെ ആദ്യ പ്രൊഫഷനൽ ടെന്നീസ് പങ്കാളിയായ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിലിറങ്ങിയ സാനിയയ്ക്ക് പക്ഷേ വിജയം നേടാനായില്ല. ലൂയിസ സ്റ്റെഫാനി– റാഫേൽ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സാനിയയുടെയും രോഹന്റെയും തോല്‍വി.
ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് സാനിയയുടെ സമ്പാദ്യം. 23–ാം വയസിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയൻ ഓപൺ മിക്സഡ് ഡബിൾസ്(2009), 2012 ലും ഭൂപതിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്, 2014ൽ ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പൺ, 2015 ൽ മാർട്ടിന ഹിൻജിൻസിനൊപ്പം വിമ്പിൾഡൺ വനിതാ ഡബിൾസ്, അതേ വർഷം യു.എസ് ഓപൺ, 2016 ലെ ഓസ്ട്രേലിയൻ ഓപൺ.
Sania Mirza ends her professional Grand Slam career