ഓഫ് സൈഡ് കിങ് സൗരവ് ഗാംഗുലിക്ക് ജന്മദിനാശംസകളുമായി നിറയുകയാണ് ക്രിക്കറ്റ് ലോകം. സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ മുന്‍ നായകനുള്ള ജന്മദിനാശംസകള്‍ നിറയുമ്പോള്‍ ട്വീറ്റില്‍ ഗാംഗുലിക്ക് വന്നൊരു പിഴവില്‍ രസകരമായ മറുപടിയുമായി എത്തുകയാണ് ഇര്‍ഫാന്‍. 

ജന്മദിനത്തലേന്ന് ഗാംഗുലിയുടെ കരിയറിലെ നിമിഷങ്ങളുമായി അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വിഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നതില്‍ ഒരു ചിത്രം ഇര്‍ഫാന്‍ പഠാന്‍ ബാറ്റ് ചെയ്യുന്നതായിരുന്നു. ഇത് ആരാധകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇര്‍ഫാന്‍ പഠാനും പ്രതികരിച്ച് എത്തിയത്. 

ദാദി, ബാറ്റ് ചെയ്യുമ്പോള്‍ നമുക്കിത്രയും സാമ്യം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അത് ഞാനൊരു വലിയ അഭിനന്ദനമായി എടുക്കുന്നു, ഗാംഗുലിയുടെ വിഡിയോയ്ക്കടിയില്‍ പഠാന്‍ കുറിച്ചതിങ്ങനെ.