muhammadafsal

കേരളത്തിലാണ് കളിച്ച് വളർന്നതെന്നും താന്‍ എപ്പോഴും കേരളത്തിനൊപ്പമായിരിക്കുമെന്നും ഏഷ്യൻ ഗെയിംസില്‍ വെള്ളി മെഡൽ നേടിയ മുഹമ്മദ് അഫ്സൽ. 800 മീറ്റർ ഓട്ടത്തിലെ മെഡല്‍ നേട്ടം പാരിസ് ഒളിംപിക്സില്‍ യോഗ്യത നേടുന്നതിന് പ്രചോദനമാവുമെന്നും അഫ്സല്‍ പറഞ്ഞു. ഓടിത്തെളിഞ്ഞ പറളി ഹയർ സെക്കൻഡറി സ്കൂളിൽ ഊഷ്മളമായ സ്വീകരണമാണ് അഫ്സലിന് ലഭിച്ചത്. 

ഏതൊരു കായിക താരത്തെപ്പോലെയും അര്‍ഹിക്കുന്ന അംഗീകാരം ആഗ്രഹിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് അംഗീകാരവും ആദരവും ലഭിക്കുന്നത് കാണുമ്പോൾ ആഗ്രഹം കൂടും. 2009 മുതൽ കഷ്ടപ്പെടാൻ തുടങ്ങിയതാണ്. മുന്നേറ്റങ്ങൾക്ക് ഊർജം ലഭിക്കണമെങ്കിൽ പ്രചോദനം അനിവാര്യമാണെന്നും അഫ്സൽ വ്യക്തമാക്കി. മെഡൽ നേട്ടം പരിശീലകരായ അജിത് മാർക്കോസിനും പി.ജി.മനോജിനും രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സമർപ്പിക്കുന്നതായും അഫ്സൽ. 

അഫ്സലിനെ രാജ്യാന്തര താരമായി ഉയര്‍ത്തിയത് പറളി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെ പരിശീലനമായിരുന്നു. മെഡല്‍ നേടിയ തിരിച്ചെത്തിയപ്പോഴും ഹൃദ്യമായ സ്വീകരണമാണ് സ്കൂളിലൊരുക്കിയത്. സ്വീകരണ സദസ് കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും അധ്യാപകരും കായിക മേഖലയിലെ പ്രമുഖരും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Muhammad Afzal says that he will always be with Kerala

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.