virat

പാക്കിസ്ഥാനെതിരായ ത്രില്ലര്‍ പോരാട്ടത്തിന് വിരാട് കോലി ഗ്രൗണ്ടിലെത്തിയത് ജേഴ്സി മാറിയണിഞ്ഞ്. ഏഴാം ഓവറില്‍ മാത്രമാണ് അബദ്ധം ശ്രദ്ധയില്‍പെട്ടത്.  

അഡിഡാസിന്റെ പ്രശ്സമായ ത്രീ സ്ട്രൈപ്സ്, ത്രിവര്‍ണത്തിലാണെന്നതാണ് ഇന്ത്യയുടെ ലോകകപ്പ് ജേഴ്സിയുടെ സവിശേഷത. പാക്കിസ്ഥാനെതിരെ കളത്തിലിറങ്ങിയപ്പോള്‍ വിരാട് കോലിയുടെ ജേഴ്സിയിലെ വരകള്‍ മാത്രം വെള്ളനിറത്തില്‍.  കോലിക്ക് ജേഴ്സി മാറിപ്പോയെന്ന് ആരാധകര്‍ക്ക് അതിവേഗം പിടിക്കിട്ടി. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കോലി ഇനി മനപ്പൂര്‍വമെങ്ങാനും പഴയജേഴ്സി അണിഞ്ഞിറങ്ങിയതാണോയെന്ന് വരെ സംശയങ്ങള്‍. ഏഴാം ഓവറിനിടെയാണ് ജേഴ്സി മാറിപ്പോയ കാര്യം തിരിച്ചറിഞ്ഞത്. പിന്നാലെ കോലി ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങി. ഏതായാലും ത്രിവര്‍ണവരകളുള്ള ജേഴ്സിയണിഞ്ഞ് കോലി എട്ടാം ഓവറിന് മുമ്പ് മടങ്ങിയെത്തി. അതേ ഓവറില്‍ അബ്ദുള്ള ഷഫീഖിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു