മികച്ച സ്കോറിലേക്ക് പാകിസ്താന്‍ എത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇതിനിടയില്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കുന്നതിന് മുന്‍പ് ഇന്ത്യന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വന്ന ഒരു നീക്കമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. റണ്‍അപ്പിന് മുന്‍പ് പന്ത് മുഖത്തേക്ക് ചേര്‍ത്ത് പിടിച്ച് ഹര്‍ദിക് സംസാരിച്ചതെന്തെന്നാണ് ആരാധകരുടെ ചോദ്യം.
പന്ത് രണ്ട് കൈകളിലുമായി പിടിച്ച് ഹര്‍ദിക് എന്തോ പറഞ്ഞു. പിന്നാലെ വന്ന ഡെലിവറിയില്‍ ഇമാം ഉള്‍ ഹഖിനെ ഹര്‍ദിക് പുറത്താക്കി. പാകിസ്താന്‍ ഇന്നിങ്സിന്റെ 13ാമത്തെ ഓവറിലാണ് സംഭവം. ഹര്‍ദിക്കിന്റെ പന്തില്‍ ഇമാം ബൗണ്ടറി നേടിയതിന് പിന്നാലെയാണ് ഹര്‍ദിക് മന്ത്രം ചൊല്ലുന്നത് പോലെ പെരുമാറിയത്.