അഫ്ഗാനിസ്ഥാനെതിരായ തോല്‍വി നിരാശജനകമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍. മല്‍സരത്തിലെ എല്ലാ മേഖലകളിലും മികച്ച് നിന്നത് അഫ്ഗാനാണെന്നും ബട്‍ലര്‍ പറഞ്ഞു.  ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനമല്ല ഇംഗ്ലണ്ട് ഇക്കുറി കാഴ്ചവെക്കുന്നത്. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനോട് തോല്‍വി. പിന്നാലെ ബംഗ്ലദേശിനോട് ജയിച്ചെങ്കിലും മൂന്നാം മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനോട് 69 റണ്‍സിന്റെ വന്‍ തോല്‍വി. ലോകകപ്പ് ചരിത്രത്തില്‍ അഫ്ഗാന്റെ രണ്ടാമത്തെ മാത്രം ജയം. തോല്‍വിക്ക് പിന്നാലെ കടുത്ത നിരാശനെന്ന് വെളിപ്പെടുത്തുകയാണ് ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍.  വിഡിയോ കാണാം.

 

ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ തുടക്കം മുതല്‍ നന്നായി കളിച്ചെന്നും ബട്‍ലര്‍. ആദ്യ വിക്കറ്റില്‍ അവര്‍ നൂറിലേറെ റണ്‍സ് നേടി. ചേസിങ്ങില്‍ കൃത്യം ഞങ്ങളെ സമ്മര്‍ദത്തിലാക്കി. 91 റണ്‍സെടുക്കും മുമ്പ് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. വരും മല്‍സരങ്ങളില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനാണ് ടീമിന്റെ ശ്രമമെന്നും ബട്‍ലര്‍ വ്യക്തമാക്കി. മികച്ച താരങ്ങളുള്ള ടീമാണിത്. കൃത്യസമയത്ത് എല്ലാം ശരിയാകുമെന്ന പോസിറ്റീവ് ചിന്തയിലാണ് മുന്നോട്ട് പോകുന്നതെന്നും ക്യാപ്റ്റന്‍ പറയുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മല്‍സരം.

 

Afghanistan built good pressure on us says Butler

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.