TAGS

ലോകകപ്പിനിടെ ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ താരങ്ങള്‍. ജഴ്സി മാറ്റി കുര്‍ത്തയിട്ട് കുുംബത്തോടൊപ്പമാണ് ആഘോഷം. താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പച്ചയില്‍ പുള്ളിയുള്ള കുര്‍ത്തയിട്ട് കോലി. പേസ്റ്റല്‍ കളറായിരുന്നു രോഹിത്തിന്റെ ചോയ്സ്.കോച്ച് രാഹുല്‍ ദ്രാവിഡ് തിളങ്ങിയത് ചുവപ്പ് നിറത്തില്‍. ഇന്ത്യന്‍ ടീമിന്റെ അണിയറയിലെ ദീപാവലി ആഘോഷം ഇങ്ങനെ കളറായി. 

താരങ്ങള്‍ക്കൊപ്പം കുടുംബവും ചേര്‍ന്നതോടെ ആഘോഷത്തിന്റെ പവര്‍ കൂടി.  നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തിനായി ബെംഗളൂരുവിലാണ് ടീം ഇന്ത്യ ഉള്ളത്. ദീപാവലി ആഘോഷങ്ങളുടെ കലാശക്കൊട്ടിനായി കളത്തിലിന്ന് വെടിക്കെട്ട് നടത്താനാകും ഇന്ത്യന്‍ താരങ്ങളുടെ പ്ലാനും.

Team India celebrate Diwali