cristiano-ronaldo-1

അല്‍ ഉഖ്ദൂദിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങിയ മല്‍സരത്തില്‍ താരത്തില്‍ നിന്ന് വന്നൊരു ഗോള്‍ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എന്ന വിശേഷണമാണ് ഫുട്ബോള്‍ ലോകത്ത് നിന്നും സ്വന്തമാക്കുന്നത്. 

മല്‍സരത്തിന്റെ 13ാം മിനിറ്റില്‍ സമി അല്‍ നജിയിലൂടെ ഗോള്‍ നേടി അല്‍ നസര്‍ മുന്‍പിലെത്തി. കളിയുടെ രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളുകള്‍ എത്തിയത്. 77ാം മിനിറ്റില്‍ വല കുലുക്കിയ ക്രിസ്റ്റ്യാനോയ്ക്ക് മുന്‍പിലേക്ക് 80ാം മിനിറ്റിലും അവസരം എത്തി. 

അല്‍ നസര്‍ താരത്തിന്റെ ഗോള്‍ ശ്രമം പ്രതിരോധിച്ച് ബോക്സിന് പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു അല്‍ ഉഖ്ദൂദ് ഗോള്‍കീപ്പര്‍. ഗോള്‍കീപ്പറില്‍ നിന്ന് പന്ത് നേരെ ക്രിസ്റ്റ്യാനോയുടെ അടുത്തേക്ക്. ഗോള്‍കീപ്പര്‍ പോസ്റ്റില്‍ നിന്ന് ഇറങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ ബോക്സിലേക്ക് പന്ത് ലോബ് ചെയ്ത് ഇടുകയായിരുന്നു ക്രിസ്റ്റ്യാനോ. മുപ്പത് വാര അകലെ നിന്നാണ് അല്‍ നസര്‍ സൂപ്പര്‍ താരം വല കുലുക്കിയത്.