ലോക കിരീടത്തിന് മുകളില്‍ കാല്‍ വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഓസീസ് താരം മിച്ചല്‍ മാര്‍ഷിന് എതിരെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. അത് തന്നെ വേദനിപ്പിച്ചു എന്നാണ് മാധ്യമങ്ങളോട് ഷമി പ്രതികരിച്ചത്. ലോക കിരീടത്തിന് മുകളില്‍ കാല്‍ വെച്ച് ഇരുന്നതിന്റെ പേരില്‍ മിച്ചല്‍ മാര്‍ഷിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. 

ലോകത്തിലെ എല്ലാ ടീമുകളും മല്‍സരിക്കുന്നത് ഈ ട്രോഫിക്ക് വേണ്ടിയാണ്. നമ്മള്‍ ഉയര്‍ത്തി പിടിക്കാന്‍ ആഗ്രഹിക്കുന്ന ട്രോഫിയാണ് അത്. ആ ട്രോഫിക്ക് മുകളില്‍ കാല്‍ വെച്ച് ഇരുന്നത് എന്നെ സന്തോഷിപ്പിക്കുന്നില്ല എന്നും മുഹമ്മദ് ഷമി പറഞ്ഞു. 

ഇന്ത്യയെ ആറ് വിക്കറ്റിന് ലോകകപ്പ് ഫൈനലില്‍ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ലോക കിരീടം ഉയര്‍ത്തിയത്. ഓസീസ് ഡ്രസ്സിങ് റൂമിലെ താരങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലാണ് ലോക കിരീടത്തിന് മുകളില്‍ കാല് വെച്ചിരിക്കുന്ന മിച്ചല്‍ മാര്‍ഷിന്റെ ഫോട്ടോ പുറത്തു വന്നത്. മാര്‍ഷിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ശക്തമായിരുന്നു.  441 റണ്‍സ് ആണ് ഇന്ത്യ വേദിയായ ലോകകപ്പില്‍ നിന്ന് മിച്ചല്‍ മാര്‍ഷ് നേടിയത്.ബാറ്റിങ് ശരാശരി 49.

mohammed shami says against marsh