ഐ.എസ്.എല്ലില്‍ കരുത്തരായ മോഹന്‍ബഗാനെതിരെ കേരളാബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം.  ബഗാനെ അവരുടെ തട്ടകമായ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് വീഴ്ത്തിയത്. ഒന്‍പതാം മിനിറ്റില്‍ ദിമിത്രി ഡയമന്‍റകോസാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ കേരളാബ്ലാസ്റ്റേഴ്സ് പോയ്ന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. പരസ്പരം ഏറ്റുമിട്ടിയ അവസാന ആറ് പോരാട്ടങ്ങളില്‍ ഒരു വിജയം പോലും ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നില്ല. ഈ ചീത്തപ്പേര് കൂടി ഇന്ന് തിരുത്തി. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയില്ലാതെ ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 

ISL Blasters beat Mohun Bagan