ഹാരി കെയിനെയും കിലിയന്‍ എംബാപ്പയെയും പിന്നിലാക്കി 2023ലെ ടോപ് സ്കോററായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഈ വര്‍ഷത്തെ സൗദി പ്രോ ലീഗിലെ അവസാന മല്‍സരത്തില്‍ ക്രിസ്റ്റ്യാനോയുടെ അല്‍ നസര്‍ – അല്‍ താവൂനെ 4–1ന് തോല്പിച്ചു. ഈ മല്‍സരത്തിലും ക്രിസ്റ്റ്യാനോ വല കുലുക്കി.
ഈ വര്‍ഷം ക്രിസ്റ്റ്യാനോ നേടുന്ന 54ാം ഗോളാണ് ഇത്. പെനാല്‍റ്റിയിലൂടെയാണ് 2023ലെ തന്റെ അവസാന ഗോള്‍ ക്രിസ്റ്റ്യാനോ വലയിലാക്കിയത്. അഞ്ചാം വട്ടമാണ് ക്രിസ്റ്റ്യാനോ വാര്‍ഷിക ടോപ് സ്കോറര്‍ നേട്ടം സ്വന്തമാക്കുന്നത്. ഹാരി കെയിനും കിലിയന്‍ എംബാപ്പെയും ഈ വര്‍ഷം 52 ഗോളുകള്‍ വീതം നേടി. എര്‍ലിങ് ഹാലന്‍ഡ് 50 ഗോളും.
ജയത്തോടെ 46 പോയിന്റുമായി സൗദി ലീഗില്‍ അല്‍ നസര്‍ രണ്ടാം സ്ഥാനത്താണ്. ഇഞ്ചുറി ടൈമിലാണ് ക്രിസ്റ്റ്യാനോ ടീമിന്റെ നാലാം ഗോള്‍ നേടിയത്. 2023ല്‍ 59 മല്‍സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 54 ഗോളുകള്‍ സ്കോര്‍ ചെയ്തത്. പോര്‍ച്ചുഗല്‍ ടീമിനായി ഈ വര്‍ഷം 9 മല്‍സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 10 ഗോളുകളും നേടി. 2023ല്‍ 44 മല്‍സരങ്ങളില്‍ നിന്ന് 28 ഗോളുകളാണ് മെസി നേടിയത്. അതില്‍ 11 ഗോളുകള്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയും.