rohit-koli

അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും സ്ക്വാഡില്‍ ഇടം നേടി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. 

സഞ്ജുവും ജിതേഷ് ശര്‍മയും ഉള്‍പ്പെടെ രണ്ട് വിക്കറ്റ് കീപ്പര്‍മാരാണ് സ്ക്വാഡിലുള്ളത്. സ്റ്റാര്‍ പേസര്‍മാരായ ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കി. ഇതോടെ അര്‍ഷ്ദീപ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാവും ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് യൂണിറ്റ്. 

മൂന്ന് ട്വന്റി20കള്‍ ഉള്‍പ്പെട്ട പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 11ന് മൊഹാലിയിലാണ് പരമ്പരയിലെ ആദ്യ മല്‍സരം. പരുക്കേറ്റ സൂര്യകുമാര്‍ യാദവിനെ അഫ്ഗാനിസ്ഥാനെതിരായ ടീം സെലക്ഷന് പരിഗണിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിന്റെ കണങ്കാലിന് പരുക്കേല്‍ക്കുകയായിരുന്നു. ഋതുരാജ് ഗയ്കവാദിനും ടീമില്‍ ഇടംനേടാനായില്ല.

അഫ്ഗാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം;

രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Bcci announced squad for twenty20 series against afghanistan