Australia India Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കണങ്കാലിന് പരുക്കേറ്റ പേസ് ബോളര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് നീളും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ താരം കളിക്കാനിടയില്ല. ഹൈദരാബാദില്‍ ഈമാസം 25നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ബെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തൂ. എന്നാല്‍ പരുക്കിനുശേഷം വിശ്രമിക്കുന്ന ഇതുവരെ ഷമി ബോള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

PTI11_14_2019_000135B

ഫയല്‍ ചിത്രം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉജ്വലപ്രകടനം കാഴ്ചവച്ച ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലുള്ളതിനാല്‍ ഷമിയെ തിടുക്കപ്പെട്ട് തിരിച്ചുവിളിക്കാന്‍ ബിസിസിഐ ശ്രമിക്കാനിടയില്ല. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ ഷമിക്ക് കൂടുതല്‍ വിശ്രമം ആവശ്യമെങ്കില്‍ അനുവദിക്കാന്‍ ബോര്‍ഡ് മടികാട്ടില്ല.

PTI11_05_2023_000475B

 

അതേസമയം സ്പോര്‍ട്സ് ഹെര്‍ണിയ ബാധിച്ച സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് ഐപിഎല്‍ വരെ നീളുമെന്നുറപ്പായി. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലുള്ള താരം വൈകാതെ ശസ്ത്രക്രിയയ്ക്കായി ജര്‍മനിയിലേക്ക് പോകും. ഇതിനുശേഷം പരിശീലനം പുനരാരംഭിക്കാന്‍ എട്ടുമുതല്‍ ഒന്‍പതാഴ്ച വരെ വേണ്ടിവരും. ഐപിഎല്ലിന്റെ തുടക്കത്തിലുള്ള മല്‍സരങ്ങള്‍ സൂര്യകുമാറിന് കളിക്കാന്‍ കഴിയുമോ എന്നും ഉറപ്പില്ല. ഏതായാലും രഞ്ജി സീസണ്‍ പൂര്‍ണമായി നഷ്ടപ്പെടും.

 

Mohammed Shami likely to miss first test matches with England