വിനീസ്യൂസ് ജൂനിയറിന്റെ ഹാട്രിക്കിൽ ബാര്‍സിലോനയുടെ വലനിറച്ച് സ്പാനിഷ് സൂപ്പർ കപ്പ്‌ ചാംപ്യന്‍മാരായി റയൽ മാഡ്രിഡ്‌. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബാര്‍സയെ തകര്‍ത്താണ്, റയല്‍ മഡ്രിഡ് 13ാം വട്ടം സൂപ്പര്‍ കപ്പ് ഉയര്‍ത്തിയത്.

സൗദിയിലെ ക്രിസ്റ്റ്യാനോയുടെ തട്ടകം വേദിയായ എല്‍ ക്ലാസിക്കോയില്‍ ബാര്‍സലോനയെ തകര്‍ത്ത് കിരീടമുയര്‍ത്തി റയല്‍ മഡ്രിഡ്. പത്തുമിനിറ്റിനകം രണ്ടുഗോളുകള്‍ നേടി വിനീസ്യൂസ് ജൂനിയര്‍ ഏല്‍പ്പിച്ച പ്രഹരം മറികടക്കാന്‍ ബാര്‍സയ്ക്കായില്ല

റൊണാള്‍ഡോയെ അനുകരിച്ച് ഗോള്‍ ആഘോഷിച്ച് തുടങ്ങിയ വിനീസ്യൂസ്  39ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റയല്‍ കരിയറിലെ ആദ്യ ഹാട്രിക് പൂര്‍ത്തിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് റോബർട്ട്‌ ലെവൻഡോവ്സ്കിയിലൂടെ ബാര്‍സ് ഒരുകടം വീട്ടി രണ്ടാം പകുതിയില്‍ റോഡ്രിഗയ്ക്കുമുന്നില്‍ ബാര്‍സ പ്രതിരോധം വീണ്ടും തകര്‍ന്നു. വിനീസ്യുസിനെ ഫൗള്‍ ചെയ്തതിന്  റൊണാൾഡ് അറൗഹോ ചുവപ്പുകാർഡ് കണ്ട് പുറത്തായത്തോടെ അവസാന 20 മിനിറ്റ് 10 പേരുമായാണ് ബാര്‍സ മത്സരിച്ചത്. 

spanish super cup 2024 champions real madrid