virat-kohli-icc-player-26

ഐസിസിയുടെ മികച്ച ഏകദിന താരമായി വീണ്ടും കിങ് കോലി. ലോകകപ്പിലെ മാസ്മരിക പ്രകടനത്തോടെയാണ് കോലി നാലാം തവണയും ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. ലോകകപ്പിലെ താരവും കോലിയായിരുന്നു. 2012,2017,2018 വര്‍ഷങ്ങളിലാണ് കോലി ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിട്ടുള്ളത്. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട  ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡും കോലി ഇതോടെ തിരുത്തി. 

 

11 ഇന്നിങ്സുകളില്‍ നിന്നായി 765 റണ്‍സായിരുന്നു ലോകകപ്പില്‍ മാത്രം കോലിയുടെ സമ്പാദ്യം. ലോകകപ്പിന്‍റെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണിത്. ഈ നേട്ടത്തോടെ സച്ചിനെയും കോലി മറികടന്നിരുന്നു. മൂന്ന് സെഞ്ചറികളും താരം  ടൂര്‍ണമെന്‍റില്‍ നേടി. കോലിയുടെ മികച്ച ബാറ്റിങ് പ്രകടനത്തിന്‍റെ കരുത്തില്‍ കൂടിയാണ് ഇന്ത്യ ഫൈനലോളം എത്തിയതും. 2023 ലാവട്ടെ 36 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 2048 റണ്‍സും താരം നേടി.  വിവിധ ഫോര്‍മാറ്റുകളിലായി എട്ട് സെഞ്ചറികളാണ് 2023 ല്‍ കോലി നേടിയത്. സെഞ്ചറിയില്‍ കോലിക്ക് മുന്നിലുള്ളത് ശുഭ്മന്‍ ഗില്‍ മാത്രമാണ്.