undertaker

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ വരെ ഞെട്ടിച്ച് ഡബ്ല്യു ഡബ്യു ഇ സൂപ്പര്‍ താരം അണ്ടര്‍ടേക്കറിന്‍റെ വരവ്. അല്‍ നസ്ര്‍ – അല്‍ ഹിലാല്‍ സൗഹൃദമല്‍സരത്തിന് മുന്നോടിയായാണ് അണ്ടര്‍ ടേക്കര്‍ ഗ്രൗണ്ടിലെത്തിയത്.

 

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് സ്റ്റേഡിയത്തില്‍ അന്ധകാരം നിറഞ്ഞു. പിന്നെ ഓരോ റെസ്ലിങ് പ്രേമിയും എന്നും ഓര്‍ത്തിരിക്കുന്ന ഇടിമുഴക്കത്തിന്റെ ശബ്ദം .തൊപ്പിവച്ച് പഴയപ്രതാപകാലം ഓര്‍മിപ്പിച്ച് അണ്ടര്‍ ടേക്കര്‍ ഗ്രൗണ്ടിലേക്ക്. റിയാദ് സീസണ്‍ കപ്പ് ആരാധകര്‍ക്കായി ഡെഡ് മാന്‍ പ്രദര്‍ശിപ്പിച്ചു. അണ്ടര്‍ ടേക്കറിനെ കണ്ടെക്കിലും മല്‍സരഫലം ക്രിസ്റ്റ്യാനൊ ആരാധകരെ നിരാശപ്പെടുത്തി.  സൗഹൃദമല്‍സരമെങ്കിലും അല്‍ ഹിലാല്‍ അല്‍ നസ്റിനെ 2–0ന് തോല്‍പിച്ച് കിരീടമുയര്‍ത്തി.