• വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു
  • തുടർസെഷനുകളിൽ കളിക്കുമെന്ന് ബിസിസിഐ

ടെസ്റ്റിൽ 500 വിക്കറ്റ് തികച്ചതിന് തൊട്ടുപിന്നാലെ വ്യക്തിപരമായ കാരണങ്ങളാൽ പെട്ടെന്ന് ചെന്നൈയിലേക്ക് പോയ സ്പിന്നർ ആർ.അശ്വിൻ രാജ്കോട്ടിൽ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാംദിവസമാണ് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് അശ്വിൻ നാട്ടിലേക്ക് പോയത്. മൽസരത്തിന്‍റെ തുടർസെഷനുകളിൽ അശ്വിൻ കളിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അറിയിച്ചു.

 

ഫയല്‍ ചിത്രം

അശ്വിൻ തിരിച്ചെത്താനുള്ള സാധ്യത പരിഗണിച്ച് ഇന്ത്യ പകരക്കാരനെ നിർദേശിച്ചിരുന്നില്ല. നിശ്ചിതസമയത്തിൽ കൂടുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്നാൽ സ്വീകരിക്കേണ്ട നടപടി ഒഴിവാക്കാൻ അംപയർമാർക്ക് അധികാരമുണ്ട്. അംഗീകരിക്കത്തക്ക കാരണം ഉണ്ടാകണമെന്ന് മാത്രം. അതുകൊണ്ടുതന്നെ അശ്വിന് പെനൽറ്റി ടൈം ഒഴിവാക്കി മൽസരത്തിൽ തുടരാൻ കഴിയും. 

 

രാജ്കോട്ട് ടെസ്റ്റിന്‍റെ രണ്ടാംദിവസം കരിയറിൽ 500 വിക്കറ്റ് തികച്ച അശ്വിൻ അന്നത്തെ വാർത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. എന്നാൽ രാത്രി 11 മണിയോടെ താരം നാട്ടിലേക്ക് മടങ്ങിയെന്ന് ബിസിസിഐ അറിയിച്ചു. അശ്വിൻ്റെയും കുടുംബത്തിന്‍റെയും സ്വകാര്യതയെ മാനിക്കണമെന്നും ബോർഡ് വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.

 

R Ashwin returns to Rajkot, to rejoin team, great relief for India