ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡിലേക്കെത്താന്‍ അശ്വിന്‍റെ മുന്നിലുള്ളത് മൂന്ന് വിക്കറ്റ്. 350 വിക്കറ്റുകള്‍ നേടിയ അനില്‍ കുംബ്ലെയുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. 348 വിക്കറ്റാണ് അശ്വിനുള്ളത്. അശ്വിന് തൊട്ടുപിന്നിലുള്ളത് രവീന്ദ്ര ജഡേജയാണ്. 206 വിക്കറ്റാണ് ജഡേജ ഇന്ത്യന്‍ മണ്ണില്‍ നേടിയിട്ടുള്ളത്. ഹര്‍ജന്‍ സിങ് (265), കപില്‍ ദേവ് (219) എന്നിവരെ ജഡേജയ്ക്ക് മറികടക്കേണ്ടതുണ്ട്.
രണ്ട് വിക്കറ്റെടുത്താല്‍ ഇന്ത്യയില്‍ 350 ടെസ്റ്റ് വിക്കറ്റെടുത്ത രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അശ്വിന് നേടാം. രാജ്കോട്ട് ടെസ്റ്റില്‍ 500 വിക്കറ്റ് തികച്ച അശ്വിന്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു. 98 മല്‍സരങ്ങളില്‍ നിന്നാണ് അശ്വിന്‍റെ ഈ നേട്ടം. 99–ാം മല്‍സരത്തിനിറങ്ങുന്ന അശ്വിന് മുന്നില്‍ 100 ടെസ്റ്റ് കളിച്ച രണ്ട് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങുമാണ് നേരത്തെ 100 ടെസ്റ്റ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്പിന്നര്‍മാര്‍.
ഒരു വിക്കറ്റ് അകലെ മറ്റൊരു റെക്കോര്‍ഡും അശ്വിനെ കാത്തിരിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമാകാന്‍ ഒരു വിക്കറ്റാണ് അശ്വിന് ആവശ്യം. ഇംഗ്ലണ്ടിനെതിരെ 22 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 99 വിക്കറ്റാണ് അശ്വിന്‍റെ നേട്ടം. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം എന്ന റെക്കോര്‍ഡ് അശ്വിന്‍ നേടിയതും ഇതേ പരമ്പരയിലാണ്. വിശാഖപട്ടണം ടെസ്റ്റില്‍ ഭഗവത് ചന്ദ്രശേഖറിന്‍റെ 95 വിക്കറ്റ് എന്ന റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്.
രാജ്കോട്ട് ടെസ്റ്റിനിടെ മല്‍സരത്തില്‍ നിന്ന് പിന്‍മാറിയ ശേഷം ടീമിലെത്തിയ അശ്വിന്‍ തന്നെയാകും നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നിന്‍ നിരയെ നയിക്കുക. രാജ്കോട്ടില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ 500 ടെസ്റ്റ് വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയിരുന്നു. കുംബ്ലെയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരനും ഇന്ന് അശ്വിനാണ്. നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര ഉറപ്പിക്കാനാണ് റാഞ്ചിയില്‍ ഇന്ത്യയുടെ പ്ലാന്‍.
Ravichandran Ashwin away from three wickets to record most test wickets in Home