2006ല്‍ ബാര്‍സയുടെ ലാ മാസിയ അക്കാദമിയില്‍ നിന്നൊരു 19കാരനുമായി അഡിഡാസ് കരാര്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം നാല് കോടി രൂപയുടെ കരാറായിരുന്നു അത്. ആ സമയം ഒരു സീസണ്‍ മുഴുവന്‍ കള്ളിച്ചിട്ടില്ലാത്ത താരം എന്നതൊന്നും അവിടെ വിഷയമായില്ല. കളിച്ച 11 കളിയില്‍ നിന്ന് ആറ് ഗോളും മൂന്ന് അസിസ്റ്റുമായിരുന്നു ആ താരത്തിന്റെ അപ്പോഴത്തെ സമ്പാദ്യം. ഫുട്ബോള്‍ ലോകം കീഴടക്കാനൊരുങ്ങിയ മെസിയായിരുന്നു ആ താരം. 18 വര്‍ഷത്തിന് ശേഷം അതുപോലൊരു സംഭവം ആവര്‍ത്തിക്കുകയാണ്...മെസി എഴുതിച്ചേര്‍ത്ത ചരിത്രനേട്ടങ്ങള്‍ ലാമിന്‍ യമാല്‍ മറികടക്കുമോ?
ലാ മാസിയയില്‍ നിന്ന് മെസിയുടെ പിന്‍ഗാമി എന്ന് വിലയിരുത്തപ്പെടുന്ന മറ്റൊരു റൈറ്റ് വിങ്ങര്‍. ലാമിന്‍ യമാലുമായി വമ്പന്‍ കരാര്‍ ഒപ്പുവെച്ചിരിക്കുകയാണ് അഡിഡാസ്. അന്നത്തെ മെസിയെ പോലെ ഇന്നത്തെ ലാമിന്‍ യമാലിന്റെ പേരിനോട് ചേര്‍ന്നും വലിയ പ്രതീക്ഷയാണ് ഫുട്ബോള്‍ ലോകത്തിന്. മെസിക്കായി അഡിഡാസ് ഡിസൈന്‍ ചെയ്ത ബൂട്ട്സ് ധരിക്കുന്ന ലോകത്തിലെ ഒരേയൊരു താരവുമാവും ലാമിന്‍ യമാല്‍. അത് ബാഴ്സയുടെ പ്രതീക്ഷയായ കൗമാര താരത്തെ സമ്മര്‍ദത്തിലാക്കുമോ എന്ന ആശങ്കയും ഫുട്ബോള്‍ ലോകത്തിനുണ്ട്.
മെസിക്ക് ശേഷം ബാര്‍സയുടെ മുഖമാകാന്‍ പാകത്തിലൊരു താരത്തെ തേടുകയാണ് ക്ലബ്. ലാമിന്‍ യമാലിന് അതിനാകുമെന്നാണ് ക്ലബിന്റേയും ആരാധകരുടേയും പ്രതീക്ഷ. 2023 ഏപ്രിലില്‍ റയല്‍ ബെറ്റിസിനെ 4-0ന് ബാര്‍സ തോല്‍പ്പിച്ച കളിയില്‍ 11 മിനിറ്റ് കളിച്ചായിരുന്നു ലാമിന്‍ യമാലിന്റെ അരങ്ങേറ്റം. ബാര്‍സക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അവിടെ ലാമിന്‍ യമാല്‍ മാറി.
ഇടംകാലിൽ മാന്ത്രികത ഒളിപ്പിച്ച അറ്റാക്കറാണ് ലാമിൻ യമാൽ. ഇരു വിങ്ങിലും കളിക്കാൻ പ്രാപ്തനാണെങ്കിലും താരം കൂടുതൽ അപകടകാരിയാവുന്നത് വലത് വിങ്ങിൽ കളിക്കുമ്പോഴാണ്. സെന്റർ ഫോർവേർഡ് ആയും അറ്റാക്കിങ് മിഡ് ഫീൽഡറായും ലാമിൻ യമാലിനെ വെച്ച് ഫോർമേഷൻ രൂപപ്പെടുത്താവുന്നതാണ്. എന്നാൽ 4-3-3 എന്ന ഫോർമേഷനിൽ വലത് വിങ്ങിൽ കളിക്കുമ്പോഴാണ് ഫുൾ സ്വിങ്ങിലേക്ക് ലാമിൻ എത്തുന്നത്. ഫൈനൽ തേർഡിൽ മെസിക്ക് സമാനമായ കഴിവുകളാണ് ലാമിന്റേത് എന്ന് പരിശീലകൻ ചാവിയും ചൂണ്ടിക്കാണിക്കുന്നു.
Lamin Yamal signs huge deal with Adidas