ivan-one

ആശാന്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിട്ടുപോകുമോ? ടീം പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ച് ബ്ലാസ്റ്റേഴ്സ്  വിടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഇവാന്റെ പകരക്കാരനാരാകും എന്ന ചോദ്യത്തിനുത്തരം തേടിയും നിര്‍ദേശിച്ചും സമൂഹമാധ്യമങ്ങളിലും വിഷയം കത്തി നില്‍ക്കുന്നുണ്ട്. എന്നാലിതിനെല്ലാം മറുപടി ആശാന്റെ കയ്യിലുണ്ട്.

 

 

‘എല്ലാം കിംവദന്തികളാണ്, വ്യാജവാര്‍ത്തകളാണ്. ഞാന്‍ ഈ ടീമിനെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടമെന്ന് പറയുന്നു ഇവാന്‍ വുക്കുമനോവിച്ച്. കേരളത്തിന് തന്റെ ഹൃദയത്തിലാണ് സ്ഥാനം.  അങ്ങനെയുള്ള സാഹചര്യത്തില്‍ താനെന്തിന് ടീം വിടണം എന്ന് ചോദിക്കുകയാണ് ആശാന്‍. മനോരമയോടാണ് ഇവാന്‍ കിംവദന്തികളെക്കുറിച്ച് സംസാരിച്ചത്. 

 

മൂന്ന് വര്‍ഷം മുന്‍പാണ് ഇവാന്‍ വുക്കുമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായത്. ടീമിന്റെ പുരോഗതിയില്‍ താന്‍ സന്തോഷവാനാണെന്നും ആശാന്‍ വ്യക്തമാക്കുന്നു. വരും നാളുകളിലേക്കുള്ള നല്ല മാറ്റത്തിനായി ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ലീഗിന് ഇടവേളയായിട്ടും കൊച്ചിയില്‍ തുടരുന്നത് ഇക്കാര്യം കൊണ്ടാണെന്നും ആശാൻ കൂട്ടിച്ചേർത്തു. 30ന് ജാംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.  4 മത്സരങ്ങൾ ബാക്കിയുള്ള ടീം അഞ്ചാംസ്ഥാനക്കാരായി പ്ലേ ഓഫ് ബർത്ത് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. 

Kerala Blasters head coach Ivan Vukomanovic talks about the current news