ഒടുവില്‍ ആ സര്‍പ്രൈസിന്റെ പകുതി പൊളിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ‘തല’ മാറി. 2024സീസണില്‍ ധോണിക്ക് പകരം ഋതുരാജ് ഗെയ്ക്‌വാദ് സൂപ്പര്‍ കിങ്സിനെ നയിക്കും. പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ സൂപ്പര്‍ കിങ്സിനെ നയിക്കുന്ന ധോണി അഞ്ച് കീരിടങ്ങള്‍ ചൂടി. തലപ്പത്ത് നിന്ന് മാറിയെങ്കിലും ടീമിനൊപ്പമുള്ള ധോണിയുടെ പുതിയ റോള്‍ ഏതെന്ന് വ്യക്തമല്ല.
ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ തലവരമാറ്റി മറിച്ച ധോണി, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തലയായി മാറി. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ചെന്നൈയെ നയിക്കാന്‍ ധോണി എത്തി. പിന്നീട് വാതുവപ്പില്‍ പെട്ട് ടീമിന് രണ്ടുവര്‍ഷം വിലക്ക് കിട്ടിയതൊഴിച്ചാല്‍ ധോണിയാണിയാണ് സൂപ്പര്‍ കിങ്സിനെ നയിച്ചത്. 2022ല്‍ രവീന്ദ്ര ജഡേജ അല്‍പകാലം ടീമിനെ നയിച്ചതെങ്കിലും തല തന്നെ ദൗത്യം ഏറ്റെടുത്തു. 212 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ഈ 42കാരന്‍ 128മല്‍സരത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഐപിഎല്‍ കിരീടങ്ങളും ചെന്നൈയുടെ തട്ടകത്തില്‍ എത്തിച്ചു. 2019 മുതല്‍ ചെന്നൈ ടീമിനൊപ്പമുള്ള ഋതുരാജ് ഗെയ്ക്‌വാദിനാണ് പുതിയ ദൗത്യം. 52 മല്‍സരങ്ങളില്‍ സൂപ്പര്‍ കിങ്സിനായി കളിച്ചിട്ടുള്ള ഗെയ്ക്‌വാദിനെ ധോണി കളത്തില്‍ നിന്നാണോ കളത്തിന് പുറത്ത് നിന്നാണോ തന്ത്രങ്ങള്‍ ഓതിക്കൊടുക്കുക എന്ന ആകാംഷയാണ് ഇനി ബാക്കി.
Ruturaj gaikwad replaces ms dhoni as csk captain