hardik-rohit-1

മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ അടുത്ത മല്‍സരത്തിന് മുന്‍പായി ഹര്‍ദിക് പാണ്ഡ്യയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്ന പ്രവചനവുമായി മുന്‍ താരം മനോജ് തിവാരി. തുടരെ മൂന്ന് കളികളില്‍ മുംബൈ തോറ്റ് നില്‍ക്കുന്നത് ചൂണ്ടിയാണ് മനോജ് തിവാരിയുടെ വാക്കുകള്‍. എന്നാല്‍ രോഹിത്തിന് കീഴില്‍ മുംബൈ തുടരെ അഞ്ച് കളികള്‍ തോറ്റിട്ടുണ്ടെന്നും ഇപ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയുമാണ് വേണ്ടതെന്നും ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞു. 

ഏപ്രില്‍ ഏഴിന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മല്‍സരം. ബോളിങ് ഓപ്പണ്‍ ചെയ്തിട്ടും പിന്നെ ബോള്‍ െചയ്യാന്‍ എത്താതിരിക്കുക. ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ സ്വിങ് കണ്ടെത്താനായി. അതുപോലെ സ്വിങ് ഹര്‍ദിക്കിനും ലഭിക്കുമായിരുന്നു. എന്നാല്‍ മുംബൈയില്‍ ലഭിച്ച സ്വീകരണം ഹര്‍ദിക്കിനെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നു, മനോജ് തിവാരി പറഞ്ഞു. 

വലിയൊരു മാറ്റം ഉണ്ടായേക്കും. ഈ ഇടവേളയില്‍ മുംബൈ ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി രോഹിത്തിന് കൊണ്ടുവന്നേക്കും. ഞാന്‍ മനസിലാക്കിയിടത്തോളം അത്തരമൊരു തീരുമാനം എടുക്കാന്‍ ഈ ഉടമകള്‍ മടിക്കില്ല. അഞ്ച് വട്ടം ചാംപ്യനായ ടീമിന്റെ ക്യാപ്റ്റനെ മാറ്റുക എന്നത് വലിയ തീരുമാനമാണ്, മനോജ് തിവാരി പറഞ്ഞു. 

രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബൈ തുടരെ അഞ്ച് കളികളില്‍ തോറ്റിരുന്നു. ആ വര്‍ഷം അവര്‍ ചാംപ്യന്മാരായി. നമ്മള്‍ കുറച്ച് ക്ഷമ കാണിക്കണം. രണ്ട് മല്‍സരങ്ങള്‍ക്ക് കൂടി വേണ്ടി നമ്മള്‍ കാത്തിരിക്കണം. അതുകഴിഞ്ഞാവാം ഇത്തരം പ്രവചനങ്ങള്‍ എന്നും മനോജ് തിവാരിയുടെ വാക്കുകള്‍ തള്ളി സെവാഗ് പറഞ്ഞു.