ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഐപിഎല്‍ പ്രകടനം നിര്‍ണായകമാകുമെന്നുറപ്പാണ്. ഐപിഎല്ലില്‍ പ്രകടനം നടത്തുന്ന പുതുമുഖ താരങ്ങള്‍ക്ക് അവസരം ലഭിക്കാനിടയില്ലെങ്കിലും നിലവില്‍ ദേശീയ ടീമിലുള്ളവര്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആവശ്യമാണ്. ഇന്ത്യയ്ക്കായി കളിക്കുകയും ടി20യിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നവര്‍ക്ക ടീമില്‍ സ്ഥാനമുണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അജിത് അഗാര്‍ക്കര്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി മേയ് ഒന്നിനകം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ഈ പട്ടികയില്‍ ഒരു പ്രമുഖ താരം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

 

ശുഭ്മാന്‍ ഗില്ലോ യശ്വസി ജയ്സ്വാളോ ആകാം ഈ താരം എന്നാണ് റിപ്പോര്‍ട്ട്. പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരിലൊരാള്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇനി രണ്ടുേപരും തിരഞ്ഞെടുക്കപ്പെട്ടാല്‍ 15 അംഗ ടീമില്‍ നിന്ന് ഫിനിഷര്‍മാരിലൊരാള്‍ പുറത്താകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ശിവം ദുബെ എന്നിവരിലൊരാളായിരിക്കും ടീമിലെത്തുക. 

 

അടുത്ത മല്‍സരം രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ്. ഇവിടെ സഞ്ജു സാസംസണിന് മല്‍സരം നേരിടുന്നത് ജിതേഷ് ശര്‍മ, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ നിന്നാണ്. കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാരാണ്. ഐപിഎല്ലില്‍ ഇതുവരെ ഇരുവരും മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഇവരുടെ പ്രകടനം സെലക്ടര്‍മാര്‍ക്ക് വിലയിരുത്താന്‍ സാധിച്ചിട്ടില്ല. ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബൗളിങ് ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കയുണ്ടെങ്കിലും ടീമിലുണ്ടാകുമെന്നാണ് വിവരം. സമാനമാണ് കോലിയുടെയും കാര്യം. റിസര്‍വ് സ്പ്നിന്നര്‍മാരുടെ കൂട്ടത്തില്‍ അക്സര്‍ പട്ടേല്‍, ചഹല്‍, രവി ബിഷ്ണോയ് എന്നിവര്‍ തമ്മിലാണ് മല്‍സരം. 

 

20 അംഗ സാധ്യത പട്ടിക യില്‍ ആറ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍മാരാണുള്ളത്. രോഹിത് ശര്‍മ, യശ്വസി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്. ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സര്‍ പട്ടേല്‍. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യശ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയി. വിക്കറ്റ്കീപ്പര്‍മാരായി റിഷഭ് പന്ത് കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍. പേസര്‍മാരായി ജപ്ര്സീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷജദീപ് സിങ്, ആവേഷ് ഖാന്‍.

 

 

Shubman Gill or Yashasvi Jaiswal will out of India's t20 worldcup squad; Know Sanju's possibilities