Joselu

ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബയണ്‍ മ്യൂണിക്കിനെതിരെ റയല്‍ മഡ്രിഡ് നേടിയ അവിശ്വസനീയ വിജയം ആഘോഷിച്ച് മതിവന്നിട്ടില്ല ആരാധകര്‍ക്ക്.  രണ്ടുവര്‍ഷം മുമ്പ് പാരിസില്‍ റയല്‍ കിരിടമുയര്‍ത്തിയപ്പോള്‍ ഗ്യാലറിയിലിരുന്ന് ആര്‍ത്തുവിളിച്ച ജോസലുവാണ്  റയല്‍ ആരാധകരുടെ ഇന്നത്തെ ഹീറോ. ജോസലു നേടിയ ഇരട്ടഗോളില്‍ 2–1നാണ് ബയണിനെ റയല്‍ തോല്‍പിച്ചത്. 

തോല്‍വി ഉറപ്പിച്ചിരുന്നിടത്തുനിന്ന് ഒരു തിരിച്ചുവരവ്. 87 മിനിറ്റുവരെ 1–0ന് പിന്നില്‍ നിന്നവര്‍ മൂന്നുമിനിറ്റിനിടെ രണ്ടുഗോളടിച്ച് ഫൈനലിലേക്ക്. റയല്‍ മഡ്രിഡിന്റെ ആദ്യ ഇലവനില്‍ ഒരിക്കല്‍പോലും ഇടം ലഭിക്കില്ലെന്ന് ഉറപ്പായിരുന്നിട്ടും ജോസലു ഇഷ്ടക്ലബിലേയ്ക്ക് വായ്പയ്ക്ക് എത്തിയത് ഈ ഒരു നിമിഷത്തിന് വേണ്ടിയാകാം

81–ാം മിനിറ്റില്‍  ഫെഡറിക്കോ വല്‍വെര്‍ഡെഡയ്ക്ക് പകരക്കാരനായി എത്തിയാണ്  ജോസലുവിന്റെ ഹീറോയിസം. കഴിഞ്ഞവര്‍ഷം എസ്പാന്യോളില്‍ നിന്നാണ് ജോസലുവിനെ റയല്‍ വായ്പയ്ക്കെടുത്തത്. സ്ഥിരതയോ വിജയമോ ശീലമാക്കാത്ത 34കാരന്റെ, 15 വര്‍ഷംനീണ്ട കരിയറിലെ 14–ാം ക്ലബുമാറ്റം. പണ്ടൊരിക്കല്‍ റയല്‍ ജേഴ്സി അണിഞ്ഞ് മല്‍സരംകാണാന്‍ കാത്തുനില്‍ക്കുന്ന ജോസലുവിന്റെ ചിത്രം ഇന്ന് ഇത്രമേല്‍ പ്രിയങ്കരമായതും അതുകൊണ്ടാകാം. 

Joselu is the hero of the day for Real fans