sanju-samson-1-2

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സഞ്ജു സാംസണിന്റെ പുറത്താകല്‍ വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. ബൗണ്ടറി ലൈനിന് അരികില്‍ സഞ്ജുവിനെ പുറത്താക്കാന്‍ ഷായ് ഹോപ്പ് എടുത്ത ക്യാച്ച് പരിശോധിച്ച തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചിരുന്നു, തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കിയാണ് സഞ്ജു ഗ്രൗണ്ട് വിട്ടത്. എന്തുകൊണ്ട് തേര്‍ഡ് അംപയര്‍ അവിടെ ഔട്ട് വിളിച്ചു എന്ന് വ്യത്യസ്ത ആംഗിളുകളില്‍ പരിശോധിക്കുന്ന വിഡിയോയാണ് സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെക്കുന്നത്. 

സ​ഞ്ജുവിനെ പുറത്താക്കാനുള്ള ക്യാച്ച് എടുക്കുന്നതിന് ഇടയില്‍ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയെന്നും ഇല്ലെന്നും പറഞ്ഞാണ് ആരാധകര്‍ രണ്ട് ചേരികളിലായി തിരിഞ്ഞത്. എന്നാല്‍ മത്സരത്തിന്റെ ഗതി തിരിച്ച ക്യാച്ചില്‍ ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊടുന്നില്ലെന്ന് കാണിക്കുന്ന വിഡിയോയാണ് സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെക്കുന്നത്. 

എന്നാല്‍ മുന്‍ താരം നവ്ജോദ് സിങ് സിദ്ധു ഉള്‍പ്പെടെയുള്ളവര്‍ ഹോപ്പിന്റെ കാല് ബൗണ്ടറി റോപ്പില്‍ തൊട്ടിരുന്നു എന്ന് പ്രതികരിച്ചാണ് രംഗത്തെത്തിയത്. പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ സൈഡ് ഓണ്‍ ആംഗിള്‍ നോക്കിയാല്‍ ബൗണ്ടറി ലൈനില്‍ രണ്ട് വട്ടം തൊടുന്നത് വ്യക്തമാവും. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്നതാണ് ഇത് എന്നും സിദ്ധു പറഞ്ഞു. 

Sanju Samson controversial wicket against Rajasthan Royals