TOPICS COVERED

ഏഷ്യൻ യൂത്ത് ചെസിലും, ഫിഡെ ലോകകപ്പിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ തയാറെടുത്ത് ഒരു പതിനൊന്നുകാരൻ. കൊച്ചി കടവന്ത്ര വികാസ് നഗറിൽ താമസിക്കുന്ന ആദിക് തിയോഫിൻ ലെനിൻ ആണ് പുതുകനവ് നെയ്യുന്നത്. കന്യാകുമാരി കുഴിത്തുറ സ്വദേശി ലെനിൻ പരമേശ്വരന്റെയും ശാന്തിയുടെയും മകനാണ് തിയോഫിൻ ലെനിൻ.

നോർവേ ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെ 'റോൾ മോഡലായി' കാണുന്ന 11വയസ്സുകാരൻ. ഗ്രാൻഡ് മാസ്റ്റർമാരായ ആർ.പ്രഗ്നാനന്ദയ്ക്കും ഡി.ഗുകേഷിനുമെല്ലാം പിൻഗാമിയാകാൻ കൊതിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥി. നിറയെ പ്രതീക്ഷയിലാണ് തിയോഫിൻ ലെനിൻ.

കഴിഞ്ഞ വർഷം വിശാഖപട്ടണത്തു നടന്ന ദേശീയ അണ്ടർ–11 ചെസിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ആദിക് ഇന്ത്യൻ ടീമിലേക്കു യോഗ്യതനേടിയത്. ഏഴാം വയസ്സിൽ ചെസ് കളിച്ചുതുടങ്ങിയ ആദിക് ഒൻപതാം വയസ്സിൽ പ്രഫഷനൽ താരമായി.    

ജൂണിൽ കസഖ്സ്ഥാനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ചെസിലും പിന്നാലെ ജോർജിയയിൽ നടക്കുന്ന ഫിഡെ ലോകകപ്പിലും ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. പക്ഷേ അതിന് വലിയ തുക ആവശ്യമാണ്. അതാണ് പ്രതിബന്ധമായി നിൽക്കുന്നത്.

ENGLISH SUMMARY:

A kid from kochi to conquer the chess world