ഫ്ളാഷ് മോബ് പോലെ ഫ്ളാഷ് ചെസ് മല്‍സരം നടത്തി തൃശൂര്‍ സിറ്റി പൊലീസ്. കമ്മിഷണര്‍ ആര്‍. ഇളങ്കോയും മകനും ചെസ് കളിച്ചായിരുന്നു ഈ വേറിട്ട മല്‍സരം തുടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയും മകനും നേര്‍ക്കുനേര്‍ ചെസ് കളിച്ചു. എ.സി.പി: സലീഷ് എന്‍ ശങ്കരനും ഇന്‍സ്പെക്ടര്‍ ജിജോയും തമ്മിലായിരുന്നു മല്‍സരം.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തെ തെക്കേഗോപുരനടയ്ക്കു സമീപമായിരുന്നു ഫ്ളാഷ് ചെസ് മല്‍സരം. പുതിയ തലമുറയെ ചെസ് മല്‍സരത്തിലേക്ക് താല്‍പര്യം വളര്‍ത്തുകയാണ് ലക്ഷ്യം. ലഹരി ഉപയോഗം തടയുകയെന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം. പൊലീസിന്റെ ഫ്ളാഷ് ചെസ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഒട്ടേറെ പൊതുജനങ്ങളും എത്തി. ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.