കളിക്കളത്തിലും പുറത്തും വാര്‍ത്തകളില്‍ സജീവ സാന്നിധ്യമാണ് ഹാര്‍ദിക് പാണ്ഡ്യ. ഭാര്യ നതാഷയുമായി പിരിഞ്ഞുവെന്ന് മാധ്യമങ്ങളില്‍ അടിക്കടി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതിനിടെ സോഷ്യല്‍ മീഡിയ താരം പ്രാചി സോളങ്കിക്കൊപ്പമുള്ള ഹാര്‍ദികിന്‍റെ വിഡിയോ പുറത്ത്. ലോകകപ്പ് വിജയത്തിന്‍റെ ഭാഗമായി ഹാര്‍ദികിന്‍റെ കുടുംബം സംഘടിപ്പിച്ച വിരുന്നിലും പ്രാചി പങ്കെടുത്തിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയാണ് പ്രാചി.
ചിരിച്ചുല്ലസിച്ച് ഹാര്‍ദികിനൊപ്പം നില്‍ക്കുന്ന വിഡിയോ പ്രാചിയും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ലോകകപ്പ് ഹീറോയെ ഞാന്‍ കണ്ടപ്പോള്‍ എന്ന കുറിപ്പോടെയാണ് പ്രാചി വിഡിയോ പങ്കിട്ടത്. വിഡിയോയില്‍ ഹാര്‍ദികെ പ്രാചി മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. താരത്തിന് പുറമെ സഹോദരന്‍ ക്രുനാലിനും ഭാര്യയ്ക്കുമൊപ്പവും പ്രാചി സമയം ചിലവഴിച്ചാണ് മടങ്ങിയത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നതാഷയുമായി പിരിഞ്ഞെങ്കില്‍ പ്രാചിയെ വിവാഹം ചെയ്യൂവെന്ന് ചില ആരാധകര്‍ കുറിച്ചിട്ടുണ്ട്.
ബോളിവുഡ് നടിയും ഭാര്യയുമായ നതാഷ വിരുന്നില്‍ നിന്ന് വിട്ട് നിന്നതും നേരത്തെ വാര്‍ത്തയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഹാര്‍ദികിന്‍റെ പേര് നതാഷ നീക്കിയതിന് പിന്നാലെയാണ് ബന്ധം പിരിയുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായും ആരാധകരില്‍ സംശയമേറ്റി. അടിക്കടി ചോദ്യങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഹാര്‍ദികും നതാഷയും വിവാദങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹാര്‍ദിക് ആരാധകരുടെ വ്യക്തിപരമായ ചോദ്യങ്ങളോട് മൗം പാലിക്കുന്ന നതാഷ മോട്ടിവേഷണല്‍, സ്പിരിച്വല്‍ ചിന്തകളും മകന്‍ അഗസ്ത്യയ്ക്കൊപ്പമുള്ള വിഡിയോയും നതാഷ സമൂഹമാധ്യമത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ജീവിതത്തിലെ മോശം സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇരുവരും പലപ്പോഴായി പറയുകയും ചെയ്തിട്ടുണ്ട്.
ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് വ്യക്തി ജീവിതത്തിനും കരിയറിനുമെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഹാര്‍ദിക് നേരിട്ടത്. കഴിഞ്ഞ ആറുമാസമായി താന്‍ മൗനം പാലിച്ചിരുന്നുവെന്നും പക്ഷേ കഴിവ് തെളിയിക്കാനാകുന്ന ദിവസം വരുമെന്ന് അറിയാമായിരുന്നുവെന്നും അതിനായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണ് ചെയ്തതെന്നും താരം വ്യക്തമാക്കിയിരുന്നു.