വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ജസ്റ്റിൻ ബീബറിന്റെ ചിത്രം പങ്കുവച്ച് പങ്കാളി ഹെയ്‌ലി ബാൾഡ്‌വിൻ. ഇരുവരും അവധി ആഘോഷിക്കുന്ന ചിത്രമാണ് ഹെയ്‍ലി പങ്കുവെച്ചത്. ഹെയ്‌ലി പങ്കിട്ട ചിത്രം ചുരുങ്ങിയ സമയത്തിനകം ചർച്ചയാവുകയും ചെയ്തു.
ഇതോടെ ബീബറും ഹെയ്‌ലിയും വേർപിരിയുകയാണെന്ന വിവരം അടിസ്ഥാനരഹിതമാണെന്ന വാര്‍ത്തകള്‍ പരന്നു. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ജസ്റ്റിൻ ബീബർ, ഹെയ്‌ലിയെ അൺഫോളോ ചെയ്തത്. ഇതോടെ ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ പലവിധ അഭ്യൂഹങ്ങള്‍ പരന്നു. തന്റെ അക്കൗണ്ടിൽ കയറി മറ്റാരോ ഹെയ്‌ലിയെ അൺഫോളോ ചെയ്തതാണെന്നായിരുന്നു ബീബറിന്‍റെ വിശദീകരണം. എന്നാൽ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.
ജസ്റ്റിൻ ബീബറും ഹെയ്‌ലിയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന തരത്തിൽ മുൻപ് പല തവണ റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുൻപ് ബീബറും ഹെയ്‌ലിയും പൊതു ഇടങ്ങളിൽ തുറന്നു പറഞ്ഞതാണ് ചര്‍ച്ചക്ക് വഴിവെച്ചത്.
2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. 2024 ഓഗസ്റ്റിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ‘ജാക്ക് ബ്ലൂസ് ബീബർ എന്നാണ് ദമ്പതികൾ മകനു പേര് നൽകിയത്.