ടേബിൾ ടെന്നീസിൽ എന്താ എ.ഐക്ക് കാര്യമെന്ന് ചോദിക്കരുത്. കാരണം ടേബിൾ ടെന്നിസിലും ജനറേറ്റീവ് എ.ഐ ഒഴിവാക്കാനാവാത്ത ഭാഗമായി മാറുകയാണ്. ടേബിൾ ടെന്നിന്നിലെ വിവരവിശകലനത്തിനായി എ.ഐ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇനി.
ഈ കാണുന്നത് വെറുമൊരു ടെന്നീസ് ടേബിളല്ല. ഐബിഎമ്മിന്‍റെ വാട്സണ്‍എക്സ് പ്ലാറ്റ്ഫോമില്‍ ഒരുക്കിയിട്ടുള്ള ഈ ടേബിളില്‍ എ.ഐ ഉപയോഗിച്ചാണ് കാര്യങ്ങൾ. രണ്ട് അല്ലെങ്കില്‍ നാല് കളിക്കാരുടെയും സ്പീഡ്, ബോള്‍ പതിക്കുന്ന സ്ഥലം, പോയിന്‍റ്, ആംഗിളുകള്‍, കൃത്യത തുടങ്ങി നൂറുകണക്കിന് വിവരങ്ങളാണ് ഈ എഐ ടേബിളിലൂടെ ലഭിക്കുന്നത്. എങ്ങനെയാണ് ഈ ടേബിളിലൂടെ വിവരങ്ങൾ ലഭിക്കുക?
പരിശീലന സമയത്താണ് എ.ഐ ടേബിളിന്റെ പ്രധാന ഉപയോഗം. ഓരോ തവണ കളി കഴിഞ്ഞാലും കൃത്യമായ വിശദാംശങ്ങൾ സ്ക്രീനിൽ കാണിച്ചുതരും. എവിടെയാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ വിവരവിശകലനം എന്നത് വളരെ എളുപ്പത്തിൽ തീർക്കാവുന്ന പണിയായി മാറുകയാണ്.