ഫ്രാന്‍സ് ഒളിംപിക്സിന് വേദിയായപ്പോഴെല്ലാം ചരിത്രം പിറന്നിട്ടുണ്ട്. 1900ല്‍ പാരിസിലേയ്ക്ക് ആദ്യമായി ഒളിംപിക്സെത്തിയപ്പോഴാണ് വനിതകളും വിശ്വകായികമേളയുടെ ഭാഗമായത്.
പ്രത്യേകതകള്‍ ഏറെയുള്ള ഒളിംപിക്‌സിന് സാക്ഷികളാവാന്‍ തയ്യാറാവുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ചരിത്രത്തില്‍ ഏറെ വഴിത്തിരിവിലൂടെ ഇതേ വേദി വര്‍ഷങ്ങള്‍ക്കു മുന്നേ കടന്നു പോയിട്ടുണ്ട്. 1900 ആധുനിക ഒളിംപിക്‌സിന്‍റെ രണ്ടാമത്തെ വേദിയായി പാരിസ് മാറി. ആദ്യമായി ഒളിപിക്‌സ് വേദിയില്‍ സ്‌ത്രീകള്‍ കാലുകുത്തിയതും ഇവിടെയാണ്. വനിത പങ്കാളിത്തം ലഭിച്ച ആദ്യ ഒളിംപിക്സില്‍ 997 അത്‍ലീറ്റുകള്‍ പങ്കെടുത്തതില്‍ 22 വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ബ്രിട്ടന്‍റെ ഷാര്‍ലറ്റ് കൂപ്പറാണ് ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം നേടിയ വനിത. ടെന്നിസ് താരമായ ഷാര്‍ലറ്റ് സിംഗിള്‍സിലാണ് സ്വര്‍ണമണിഞ്ഞത്. 1900ല്‍ നിന്ന് 2024ലേക്ക് എത്തുമ്പോള്‍ ആകെ മല്‍സരാര്‍ഥികളുടെ പകുതിയും വനിതകള്‍ എന്ന നിലയിലേക്ക് സ്ത്രീസാന്നിധ്യം മുന്നേറിയിരിക്കുന്നു.