ഒളിംപിക്സിലെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ കാനഡ വനിതാ ഫുട്ബോള്‍ ടീമിന് ആറുപോയിന്റ് പിഴവിധിച്ച് ഫിഫ. എതിരാളികളായ ന്യൂസിലന്‍ഡ് ടീമിന്റെ പരിശീലന സെഷന്‍ ഡ്രോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചതിനാണ് നടപടി.
പരിശീലനത്തിനിെട കാണിച്ച അതിബുദ്ധിക്ക് ആറുപോയിന്റാണ് കാഡന വനിതാ ഫുട്ബോള്‍ ടീമിന് പിഴയായി നല്‍കേണ്ടി വന്നത്. മൂന്നുലക്ഷത്തി അന്‍പതിനായിരം ഡോളറും അടയ്ക്കണം. മുഖ്യപരിശീലകന്‍ ബെവ് പ്രീസ്റ്റ്മാന്‍ ഉള്‍പ്പടെ പരിശീലക സംഘത്തിലെ മൂന്നുപേരെ ഒരു വര്‍ഷത്തേക്ക് ഫിഫ വിലക്കുകയും ചെയ്തു. ന്യൂസിലന്‍ഡിന്റെ പരിശീലന സെഷനിലെ ഒരു ഡ്രോണ്‍ ക്യാമറ മൈതാനത്തിന് മുകളില്‍ പറന്നുനടക്കുന്നത് കണ്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കിവീസ് ഒളിംപിക്സ് അസോസിയേഷന് പരാതി നല്‍കിയതോടെ തുടങ്ങിയ അന്വേഷണത്തിലാണ് കാനഡയാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചതെന്ന് വ്യക്തമായി. സഹപരിശീലകനാണ് ഡ്രോണ്‍ നിയന്ത്രിച്ചതെന്ന് കണ്ടെത്തി. ആദ്യ മല്‍സരത്തില്‍ കാനഡ ന്യൂസിലന്‍ഡിനെ തോല്‍പിച്ചിരുന്നു. ഫ്രാന്‍സിനും കൊളംബിയയ്ക്കും എതിരെ വിജയിച്ചാലും കാനഡയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറാന്‍ കഴിഞ്ഞേക്കില്ല.