മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്. ചാമ്പ്യൻസ് ലീഗിലും, ലാ ലീഗയിലും റയലിന്റെ കിരീടം നേടി നല്‍കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് ബ്രസീൽ സൂപ്പര്‍ താരമാണ്. ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബൊൺമാറ്റിയാണ് മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഫിഫ ബെസ്റ്റ് പുരസ്കാരം അയ്റ്റാന ബൊൺമാറ്റിയെ തേടിയെത്തുന്നത്. റയല്‍ മഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടി മികച്ച പരിശീലകന്‍.
അർജന്റീന താരം എമിലിയാനോ മാർട്ടിനസിനാണ് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം. മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പറാകുന്നത്. അർജന്റീനക്കൊപ്പം ലോകകപ്പും രണ്ട് തവണ കോപ്പ അമേരിക്ക കിരീടവും നേടിയിട്ടുള്ള താരമാണ് മാർട്ടിനസ്.