പാരിസിലേത് ഇന്ത്യയ്ക്കായുള്ള അവസാന മല്‍സരമായിരുന്നുവെന്ന് ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ. ടെന്നിസ് ഡബിള്‍സിലെ തോല്‍വിക്ക് ശേഷമാണ് ഇന്ത്യയുടെ മുതിര്‍ന്ന താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 2002 മുതല്‍ 22 വര്‍ഷത്തോളമായി രാജ്യത്തെ പ്രതിനിധീകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് നാല്‍പ്പത്തിനാലുകാരനായ ബൊപ്പണ്ണ പറഞ്ഞു. 2026ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും താരമുണ്ടാകില്ല