പാരിസ് ഒളിംപിക്സിലെ വനിതകളുടെ 66 കി.ഗ്രാം ബോക്സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തില്‍ കത്തിപടര്‍ന്ന് വിവാദം. അള്‍ജീരിയയുടെ ഇമാന്‍ ഖലീഫിനെ ഒളിംപിക്സ് വേദിയില്‍ മല്‍സരിക്കാന്‍ അനുവദിച്ചതിനെ പറ്റിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. പുരുഷന്‍മാര്‍ക്കുള്ള എക്സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ള ഇമാന്‍ ഖലീഫിനെ സ്ത്രീകളുടെ ഇനത്തില്‍ മല്‍സരിപ്പിക്കുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇറ്റാലിയന്‍ താരം ആന്‍ജല കരീനി ഇമാന്‍ ഖലീഫും തമ്മില്‍ നടന്ന ബോക്സിങ് മല്‍സരത്തില്‍ നിന്നും ആന്‍ജല പിന്മാറിയിരുന്നു. കളിയാരംഭിച്ച് 46-ാം സെക്കന്‍ഡില്‍ ഇമാന്റെ ഒരു കനത്ത പഞ്ച് ആന്‍ജലയുടെ മുക്കില്‍ പതിച്ചിരുന്നു. പിന്നാലെയാണ് കളി തുടരാന്‍ താതപര്യമില്ലെന്ന് അറിയിച്ച് ആന്‍ജല പിന്മാറിയത്. പരിശീലകനുമായി ഏതാനും നിമിഷം സംസാരിച്ച ശേഷമായിരുന്നു താരത്തിന്റെ പിന്മാറ്റം. പിന്മാറിയശേഷം റഫറിയുടെ കൈ തട്ടിമാറ്റിയ ആന്‍ജല ഇമാന് ഹസ്തദാനം നല്‍കാനും വിസമ്മതിച്ചു. റിങില്‍ മുട്ടുകുത്തിയിരുന്ന് കരഞ്ഞതിന് ശേഷമാണ് ആന്‍ജല വേദി വിട്ടുപയോത്.
മൂക്കില്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മല്‍സരത്തില്‍ നിന്നും പിന്മാറിയതെന്ന് ആന്‍ജല പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒളിംപിക്സില്‍ മല്‍സരിക്കാനുള്ള ഇമാന്‍റെ യോഗ്യതയെ ചോദ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും ബോക്സര്‍ എന്ന നിലയിലുള്ള ജോലിയാണ് ചെയ്തതെന്നും ആന്‍ജല പറഞ്ഞു. പുരുഷന്മാരിടെ ജനിതക സ്വാഭവങ്ങളുള്ള അത്ലെറ്റിനെ സ്ത്രീകളുടെ വിഭാഗത്തില്‍ മല്‍സരിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള വിവേചനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇമാനെതിരെ ഉയരുന്ന പ്രതിഷേധത്തെ അപലപിച്ച് അള്‍ജീരിയന്‍ ഒളിംപിക്സ് കമ്മിറ്റി പ്രസ്താവന പുറത്തിറക്കി. ചില പ്രത്യേക പാശ്ചാത്യ മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്നും അസന്മാര്‍ഗികമായി ഖലീഫിനെ ലക്ഷ്യം വച്ച് അപകീര്‍ത്തിപെടുത്തുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
2023-ലെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലാണ് ഇമാന്‍ ഖലീഫിന്‍റെ പേരില്‍ ആദ്യമായി വിവാദമുണ്ടാകുന്നത്. തുടര്‍ന്ന് നടത്തിയ ലിംഗനിര്‍ണയ പരിശോധനയില്‍ ഇമാന്‍ പരാജയപ്പെട്ടിരുന്നു. പുരുഷന്‍മാര്‍ക്കുള്ള എക്സ്, വൈ ക്രോമസോമുകള്‍ ശരീരത്തിലുള്ളതിനാലാണിത്. പിന്നാലെ ന്യൂഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇമാനെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐബിഎ പ്രസിഡന്റ് ഉമര്‍ ക്രെംലെവ് വിലക്കുകയായിരുന്നു. എന്നാല്‍ ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇമാന് മല്‍സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇമാന്‍ ഖലീഫിന്റെ പാസ്പോര്‍ട്ടില്‍ സ്ത്രീ എന്നെഴുതിയിരിക്കുന്നതിനാലാണ് വനിതകളുടെ 66 കി.ഗ്രാം വിഭാഗത്തില്‍ അവര്‍ മത്സരിക്കുന്നതെന്നായിരുന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ വിശദീകരണം. ഇതോടെയാണ് പുരുഷ ക്രോമസോമുകള്‍ ഉണ്ടായിരുന്നിട്ടും ഇമാന് പാരിസ് ഒളിമ്പിക്സില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കാന്‍ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തത്.