vinesh-phogat-disqualified-

ഒളിംപിംക്സില്‍ ഇന്ത്യയ്ക്ക് കടുത്ത നിരാശ.  വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടു. ഭാരപരിശോധനയില്‍ അനുവദനീയമായതിലും 100 ഗ്രാം കൂടുതലെന്ന് റിപ്പോര്‍ട്ട് തിരിച്ചടി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ ഫൈനലില്‍ എത്തിയതിന് പിന്നാലെ. ഫോഗട്ടിന് ഒളിംപിക് മെഡല്‍ നഷ്ടമാകും. നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ രംഗത്തെതി.

 

വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ആവേശം നിറഞ്ഞ സെമിയിൽ ക്യൂബയുടെ യുസ്നെയ്‌ലിസ് ഗുസ്മൻ ലോപസിനെ 5–0ന് വിനേഷ് മലർത്തിയടിച്ചാണ് താരം ഫൈനലിൽ കടന്നത്. നിലവിലുള്ള സ്വർണ ജേതാവ് ജപ്പാൻ താരം യുയി സുസാക്കിയടക്കം വൻതാരങ്ങളെ ഒന്നിനു പിറകെ കീഴടക്കിയാണ് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി വിനേഷ് ചരിത്രം സൃഷ്ടിച്ചത്. ഇന്നു രാത്രി നടക്കുന്ന ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.

ENGLISH SUMMARY:

Paris Olympics: Indian wrestler Vinesh Phogat was found overweight