Tom Cruise

TOPICS COVERED

പോപ് താരങ്ങളും പാട്ടും നൃത്തവും വിവാദങ്ങളുമൊക്കെയായി നാലുമണിക്കൂറോളം നീണ്ട ഉദ്ഘാടന ചടങ്ങൊരുക്കിയാണ് ഫ്രാന്‍സ്, പാരിസ് ഒളിംപിക്സിന് തുടക്കമിട്ടത്. ഇതിഹാസ ഗായിക സെലിന്‍ ഡിയോണിനെ ഐഫല്‍ ടവറിന് മുകളിലെത്തിച്ച് ഞെട്ടിച്ച ഫ്രാന്‍സ് സമാപന ചടങ്ങിലേക്ക് കരുതിവച്ചിരിക്കുന്നത് സാക്ഷാല്‍ ടോം ക്രൂസിനെയാണെന്നാണ് സൂചന.

സ്കൈ ഡൈവിങ്ങ് സ്റ്റന്‍ഡിലൂടെ സമാപന ചടങ്ങ് നടക്കുന്ന സ്റ്റേഡ് ഡി ഫ്രാന്‍സിലേക്ക് ഹോളിവുഡ് താരം ടോം ക്രൂസ് പറന്നിറങ്ങുമെന്നാണ് പ്രചാരണം. 61 കാരനായ ടോം ക്രൂസിന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ് സ്കൈ ഡൈവിങ്. സിനിമാ ചിത്രീകരണത്തിനായും  ടെലിവിഷന്‍ പരിപാടികള്‍ക്കായും ടോം ക്രൂസ് സ്കൈ ഡൈവിങ്ങ് നടത്തിയിട്ടുണ്ട്. മിഷന്‍ ഇംപോസിബിള്‍ 7 സിനിമയ്ക്കായി ടോം ക്രൂസ് നടത്തിയ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

അടുത്ത ഒളിംപിക്സിന് അമേരിക്ക വേദിയാകുന്നതിനാല്‍ ഒളിംപിക്സ് പതാക ലോസ് ആഞ്ചലസ് മേയര്‍ കാറന്‍ ബേസ് സമാപന ചടങ്ങില്‍ ഏറ്റുവാങ്ങും. ഇതിന് മുന്നോടിയായാകും ടോം ക്രൂസിന്റെ സ്കൈ ഡൈവിങ്ങ്. ദി ടുനൈറ്റ് ഷോ അവതാരകന്‍ ജിമ്മി ഫാലനും അമേരിക്കന്‍ സ്പോര്‍ട്സ് കമന്റേറ്റര്‍ മൈക്ക് ടിറിക്കോയുമായിരിക്കും സമാപന ചടങ്ങിലെ അവതാരകര്‍.

ENGLISH SUMMARY:

Paris Olympics 2024; closing ceremony to feature Tom Cruises