spain

TOPICS COVERED

പാരീസ് ഒളിംപിക്സ് ഫുട്ബോളില്‍ സ്പെയിനിന് സ്വര്‍ണം. ഫൈനലിൽ ആതിഥേയരായ ഫ്രാന്‍സിനെ 5-3ന് തോല്‍പ്പിച്ചു. അധികസമയത്തായിരുന്നു സ്പെയിനിന്‍റെ വിജയ ഗോളുകൾ. നിശ്ചിത സമയത്ത് രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം ഫ്രാന്‍സ് സമനില പിടിച്ചതോടെ ലോകകപ്പ് ഫൈനലിന് സമാനമായ ക്ലാസിക് പോരാട്ടമായി ഒളിംപിക്സ് ഫൈനലും മാറി.. 

 

കൊണ്ടും കൊടുത്തും ആതിഥേയരായ ഫ്രാന്‍സും യൂറോ ചാംപ്യന്‍മാരായ സ്പെയിനും മുന്നേറിയപ്പോള്‍  ലോകകപ്പ് ഫൈനലെന്ന പോലെ ക്ലാസിക് ഫൈനല്‍ പോരാട്ടത്തിനാണ്  പാരീസ് സാക്ഷിയായത്. 11–ാം മിനുട്ടില്‍ എന്‍സോ മിയോയിലൂടെ ഫ്രാന്‍സ് ആദ്യം മുന്നിലെത്തി.  പിന്നാലെ ക്യാപ്റ്റന്‍ അലക്സ് ബയെന തകര്‍പ്പന്‍ ഫ്രീക്കിക്കിലൂടെ ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന് പിന്നിലായതോടെ രണ്ടാം പകുതിയില്‍ ഫ്രാൻസ് ആക്രമണം കനപ്പിച്ചു. 79–ാം മിനുട്ടില്‍ ഫ്രാന്‍സിന്‍റെ ആദ്യ തിരിച്ചടി. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് രണ്ടാമത്തെയും. 

ഇതോടെ 3-3ന് സമനില. കളി അധിക സമയത്തേക്ക്. നൂറാം മിനുട്ടില്‍ സെര്‍ജിയോ കമല്ലെയിലൂടെ സ്പെയിനിന്‍റെ വീണ്ടും മുന്നിൽ. ഫ്രാൻസിന്‍റെ തിരിച്ചുവരവ് മോഹങ്ങൾ തല്ലിക്കെടുത്തി കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ കമെല്ലോയിലൂടെ അഞ്ചാം ഗോൾ നേടി സ്പെയിൻ സ്വർണം ഉറപ്പിച്ചു. അങ്ങനെ 32 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഫുട്ബോള്‍ ഒളിംപിക്സ് സ്വര്‍ണം സ്പെയിനിലേക്ക്.  സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്സില്‍ ജനപ്രിയ കായിക ഇനമായ ഫുട്ബോളിൽ സ്വർണം നേടാമെന്ന ഫ്രഞ്ച് സ്വപ്നം തകർന്നു. 

Spain wins gold in Paris olympics football: