ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷിന് ഡൽഹിയിൽ ആവേശോജ്വല സ്വീകരണം. മെഡൽ നേട്ടത്തിൽ അഭിമാനവും സന്തോഷവുമെന്ന് ശ്രീജേഷ് പ്രതികരിച്ചു. നാളെ ഹോക്കി അസോസിയേഷൻ ശ്രീജേഷിനെ ആദരിക്കും
ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ VIP ഗെയ്റ്റ് തുറന്ന് ശ്രീജേഷും സംഘവും പുറത്തെത്തിയതും മാധ്യമ പ്രവർത്തകരും ആരാധകരും വളഞ്ഞു. ആവേശം നിയന്ത്രണാതീതമായതോടെ പൊലീസ് താരങ്ങളെ വിമാനത്താവളത്തിനകത്തേക്ക് മാറ്റി.
കനത്ത സുരക്ഷയിൽ വീണ്ടും പുറത്തിറങ്ങിയ ശ്രീജേഷ് മെഡൽ നേട്ടത്തിലെ സന്തോഷം പങ്കു വച്ചു ശ്രീജേഷിനൊപ്പം ഇന്ത്യൻ ടീമിലെ നാല് അംഗങ്ങളും ഉണ്ടായിരുന്നു. നായകൻ ഹർമൻപ്രീത് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയിരുന്നു